Wednesday, April 30, 2025
spot_imgspot_img
HomeNewsInternationalഗാസയിൽ അടിയന്തര വെടിവെയ്പ് നിർത്തണമെന്ന ആവശ്യവുമായി അറബ് രാജ്യങ്ങൾ

ഗാസയിൽ അടിയന്തര വെടിവെയ്പ് നിർത്തണമെന്ന ആവശ്യവുമായി അറബ് രാജ്യങ്ങൾ

ടെൽഅവീവ്: ഗാസയിൽ അടിയന്തിര വെടി നിർത്തണം എന്ന ആവശ്യവുമായി അറബ് രാജ്യങ്ങൾ. ഇസ്രയേൽ ജനങ്ങളുടെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ വേണ്ടിയാണ് അറബ് രാജ്യങ്ങൾ ഈ ആവശ്യം മുന്നോട്ട് വെച്ചത്.

അമേരിക്ക, അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിർത്തതോടെ ഹമാസിനെ ഈ നീക്കം കൂടുതൽ അനുകൂലമായി. ബന്ദിക്ക പെട്ടവരെ മോചിപികുന്നത് വരെ വെടിനിർത്തൽ സാധ്യമല്ല എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു.

തെക്കൻ ലെബനനെതിരെയുള്ള ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു. ഇതിനിടെ ഗാസയിലെ ജബലിയ പ്രവിശ്യയിലെ സ്കൂളിൽ ഇസ്രായേൽ നടത്തിയ
മിസൈലാക്രമണത്തിൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. തുടർന്ന് ഗാസയിൽ വൻ പ്രക്ഷോഭം തെരുവിൽ നടന്നു. ഹമാസിന്റെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രായേൽ സൈനികർ പൂർത്തിയാക്കി.

ഹമാസ് ഭരിക്കുന്ന എൻക്ലേവിൽ സൈന്യം കര പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു. തുടർന്നാണ് ഗാസ നഗരം വളഞ്ഞു എന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. വെടിനിർത്തൽ സാധ്യതകൾ ഇപ്പൊൾ പരിഗണിക്കാൻ ആകില്ല എന്നും ഹഗാരി പറഞ്ഞു. ഹമാസിന്റെ സൈനിക വിഭാഗം ഖസ്സാം ബ്രിഗേഡ്സ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇങ്ങനെ തുടർന്നാൽ ഇസ്രായേലിന് ചരിത്ര ശാപമായി മാറും. ഗാസയിൽ പ്രവേശിക്കുന്ന ഓരോ ഇസ്രായേലി സൈനികരും കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്ന് ഹമാസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments