സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. 29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന സൈറയുടെ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.ar rahman and wife saira bhanu separate
സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ഏറെ നാളത്തെ വൈകാരിക സമ്മർദ്ദത്തിന് ശേഷം വളരെ പ്രയാസപ്പെട്ട് സൈറ സ്വീകരിച്ച തീരുമാനമാണിതെന്ന് അഭിഭാഷക പ്രസ്താവനയിലൂടെ അറിയിച്ചു.
”വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് എ.ആര്‍. റഹ്‌മാനുമായി വേര്‍പിരിയാനുള്ള ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം.
പരസ്പരം സ്‌നേഹം നിലനില്‍ക്കുമ്പോഴും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികള്‍ തിരിച്ചറിഞ്ഞു, ആര്‍ക്കും ഇത് പരിഹരിക്കാന്‍ കഴിയില്ല. ഏറെ വിഷമത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് അവരുടെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് വന്ദന ഷാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലോകപ്രശസ്തനായ സംഗീതജ്ഞൻ എആർ റഹ്മാൻ 1995ലാണ് സൈറ ബാനുവിനെ വിവാഹം ചെയ്യുന്നത്. പങ്കാളിയെ കണ്ടെത്താൻ സമയമില്ലാത്തതിനാൽ സംഗീതജ്ഞന് വേണ്ടി വധുവിനെ കണ്ടെത്തിയത് റഹ്മാന്റെ അമ്മയായിരുന്നു. ഖതീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട് ദമ്പതികൾക്ക്.