മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ തന്നെ അനുശ്രീയ്ക്ക് സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ആരാധകർക്കായി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകാലും പങ്കുവെയ്ക്കാറുണ്ട്. അനുശ്രീ തന്റെ കരിയർ ആരംഭിച്ചത് ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ ആണ്. anusree viral new post
സോഷ്യൽ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.
അത്തരത്തില്‍ കഴിഞ്ഞ ദിവസം അനുശ്രീ ഷെയർ ചെയ്ത ഫോട്ടോകളാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് നിറവയറിലാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ്. സാരി ഉടുത്ത്, നെറ്റിയില്‍ സുന്ദരവുമിട്ട്, ഗർഭിണി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. #love#specialmoments##special#workmode #shoottime എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളാണ് അനുശ്രീ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്.
ഇതില്‍ നിന്നുതന്നെ പുതിയ സിനിമയിലെ താരത്തിന്റെ വേഷമാണിതെന്ന് വ്യക്തമാണ്. അതേസമയം, അനുശ്രീ എന്തിനാണ് കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്.