നടി ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനു ജോസഫ്. ഇപ്പോള്‍ വ്ലോഗർ എന്ന നിലയിലാണ് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ കുടുംബ വിശേഷങ്ങള്‍ക്ക് ഒപ്പം തന്നെ സഹതാരങ്ങളുടേയും സുഹൃത്തുക്കളുടേയും വിശേഷങ്ങളും യൂട്യുബ് ചാനലിലൂടെ അനു ജോസഫ് പങ്കുവെയ്ക്കാറുണ്ട്.

ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസണ് 5ല്‍ എത്തിയതോടെയാണ് അനുവിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. പ്രായം നാല്പത്തിനടുത്ത് എത്തിയെങ്കിലും അവിവാഹിതയായി തുടരുകയാണ് അനു ജോസഫ്. നടിയുടെ വിവാഹം സംബന്ധിച്ച ചോദ്യങ്ങളൊക്കെ ആരാധകരില്‍ നിന്നും ഉയരാറുണ്ട്. ഇപ്പോഴിതാ ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ചും കോടികള്‍ ചിലവാക്കി പണിത വീടിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് അനു ജോസഫ്.

വീട് വെച്ചത് ഷൂട്ടിങ് ആവശ്യം കൂടി കണക്കിലെടുത്താണെന്നു അനു പറയുന്നു. ഞാനും സുഹൃത്ത് റോക്കിയും ചേര്‍ന്നാണ് വീട് ഡിസൈന്‍ ചെയ്തത്.

വീടിനെ ചുറ്റിപറ്റി പല കഥകള്‍ വന്നിരുന്നു. ഗ്ലാസ് വീടാണ്. ഒരേ ഒരു ബെഡ് റൂം മാത്രമാണ് വീടിനുള്ളത്, പണികള്‍ ഇനിയും ബാക്കിയുണ്ട്. . ഇതിന്റെ ഭാഗമായി ജിഎസ്ടിയും റെയ്ഡുമൊക്കെ നടന്നുവെന്നും അനു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ നിയമാനുസൃതം അല്ലാത്ത ഒന്നും താന്‍ ചെയ്തിരുന്നില്ലെന്ന് അനു വ്യക്തമാക്കി. പുറത്ത് നിന്നും കാണുമ്പോള്‍ തന്നെ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.’
‘അയ്യായിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റില്‍ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്. ഓഫീസ് പര്‍പ്പസിനും ഉപയോഗിക്കാനാകും. ഷൂട്ടിങ് പര്‍പ്പസിനുമൊക്കെ വീട്ടില്‍ സ്ഥലമുണ്ടാകുമെന്നും’ വീഡിയോയില്‍ താരം പറഞ്ഞിരുന്നു.

അഭിമുഖത്തിനിടയില്‍ സുഖമില്ലാതെ ഇരിക്കുന്ന സഹോദരിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അനു മനസ്സ് തുറക്കുന്നുണ്ട്. സഹോദരി സൗമ്യക്കും അവളെ പോലെ ഉള്ള കുഞ്ഞുങ്ങള്‍ക്കുമായി ഒരിടം ഒരുക്കണമെന്ന ആഗ്രഹത്തിന് പിന്നാലെയാണ് താനെന്ന് അനു പറഞ്ഞു.
ഇഷ്ടപെട്ട പ്രദേശത്ത് കാത്തിരിക്കാന്‍ ഒരാളുണ്ടെങ്കില്‍ ഏറെ പ്രിയപ്പെട്ടതുമാകും അവിടം. അതുപോലെ തനിക്കും കൂട്ടിനൊരാള് ഉണ്ടെന്നും എന്നാല്‍ വിവാഹം എന്നതിലേക്ക് ചിന്ത എത്തിയിയിട്ടില്ലെന്നും അനു ജോസഫ് അഭിമുഖത്തില്‍ പറഞ്ഞു.