കോട്ടയം/പാമ്പാടി: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായ അഗ്രീടൂറിസം പദ്ധതിയുടെ പുതിയ സംരംഭത്തിന് കോട്ടയത്ത് പങ്ങടയിൽ തുടക്കം കുറിച്ചു. സ്വിറ്റ്സർലണ്ടിൽ നിന്നുള്ള പ്രവാസി മലയാളിയായ അന്നമ്മ ട്രൂബ് വയലുങ്കലാണ് തന്റെ ആൻസ് ഓർഗാനിക് ഫാമിൽ ആൻസ് വാലി അഗ്രീടൂറിസം എന്ന പദ്ധതി ആരംഭിച്ചത്.
ഇതിന്റെ ഭാഗമായ ആദൃ വില്ല ‘മോഹൻസ് വില്ല’യുടെ ഉത്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു.അഗ്രീടൂറിസത്തിന്റെ സാധൃതകൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് പുതിയ ഉണർവ് നല്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
കേരളത്തിന്റെ ഗ്രാമങ്ങളുടെ പരോഗതിക്ക് അഗ്രീ ടൂറിസത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. തന്റെ നിയമസഭാ മന്ധലമായ പുതുപ്പള്ളിയിലെ പങ്ങടയിൽ ആദൃ സംരംഭത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.ടൂറിസം മേഖലയിലെ സ്വകാരൃ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ സാമ്പത്തിക സഹായം നല്കണമെന്നും ചാണ്ടി ഉമ്മൻ ആവശൃപ്പെട്ടു.
ആൻസ് വാലി അഗ്രീടൂറിസം എംഡി അന്നമ്മ ട്രൂബ്, ഡോ. തോമസ് വാവാനിക്കുന്നേൽ , രാജു ആനിക്കാട്, കുഞ്ഞ് പുതുശ്ശേരി, അനിൽ പി കുരുവിള എന്നിവർ പ്രസംഗിച്ചു. ആൻസ് വാലി യുടൂബ് ചാനലും ചാണ്ടി ഉമ്മൻ ഉത്ഘാടനം ചെയ്തു.
വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഗ്രാമീണ അന്തരീക്ഷത്തിൽ സ്വകാരൃതയോടെ സുരക്ഷിതമായി താമസിക്കാനും വിനോദത്തിനുമുള്ള വിവധ സൗകരൃങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കേരള ഫുഡ്, കോണ്ടിനന്റൽ ഫുഡ് എന്നിവ കൂടാതെ ആൻസ് വാലി അഗ്രീടൂറിസത്തിൽ ആധുനിക സൗകരൃങ്ങളോടെ
ഇക്കോ ഫിറ്റ്നസ് സെന്റർ, സിമ്മിംഗ് പൂൾ, മെഡിറ്റേഷൻ സെന്റർ, സൈക്കിൾ റൈഡിംഗ് വേ, വാക്ക് വേ എന്നിവയും ടൂറിസ്റ്റുകൾക്ക് ലഭൃമാക്കിയിട്ടുണ്ട്.