അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ് നിറച്ച ആളാണ് അന്ന രേഷ്‌മ രാജൻ. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം വലിയ ജനപ്രീതിയാണ് നടിയ്ക്ക് നേടി കൊടുത്തത്.
എന്നാൽ ഏറെ നാളുകളായി അന്ന അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാർ എന്ന പേരിലാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷേമിംഗ് നേരിടുന്ന നടിമാരിലൊരാളാണ് അന്ന രേഷ്മ രാജന്‍. പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും എത്തുമ്പോഴുള്ള അന്നയുടെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. ഏറ്റവും ഒടുവിലായി കോഫി ബ്രൗണ്‍ നിറമുള്ള വെല്‍വെറ്റ് ഡ്രസ്സ് ധരിച്ച ഫോട്ടോയാണ് നടി പങ്കിട്ടത്.
ഹെയറിൽ വലിയൊരു ആക്‌സസറി വെച്ച് സിംപിൾ ആൻഡ് എലഗൻ്റ് ലുക്ക് ക്രിയേറ്റ് ചെയ്യാനും അന്നയ്ക്ക് സാധിച്ചു.
എന്നാല്‍ ഇതിന് താഴെ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് നടിയ്ക്ക് ലഭിച്ചിരിക്കുന്നത്.
‘ആനയെ എഴുനെള്ളിപ്പിന് വെച്ചത് പോലെയുണ്ടെന്നാണ്’ ഒരാള്‍ അന്നയുടെ ഫോട്ടോ കണ്ടതിന് ശേഷം പറഞ്ഞത്. ഇങ്ങനെ പിടിച്ച് നില്‍ക്കാന്‍ പാവം ഒരുപാട് കഷ്ടപെടുന്നുണ്ട്. എന്നിങ്ങനെ അന്നയെ ബോഡി ഷെയിമിങ് ചെയ്തും അധിഷേപിച്ചുമാണ് കമന്റുകള്‍ വന്നിരിക്കുന്നത്.
മാത്രമല്ല ഒരു നല്ല കോസ്റ്റ്യൂം ഡിസൈനറെ കൂടി നടി പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്നും ചിലർ പറയുന്നു