ബിഗ് ബോസ് നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് . സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പതിനേഴാമത്തെ സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ബിഗ്‌ബോസിലെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ ആവുന്നത്. ഇപ്പോഴിതാ നടി അങ്കിത ലോഖണ്ഡെയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ankitha pregnant in bigboss
അങ്കിതയും ഭര്‍ത്താവ് വിക്കി ജെയിനും ഒരുമിച്ചാണ് ഷോ യില്‍ പങ്കെടുക്കുന്നത്. നടി തന്നെ ഇക്കാര്യം പറയുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിക്കിയോട് അങ്കിത തന്റെ അവസ്ഥകള്‍ തുറന്ന് പറയുന്നുണ്ടെങ്കിലും അത് അംഗീകരിക്കാൻ വിക്കി തയ്യാറായിട്ടില്ല. ഇതോടെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുകയാണ്.
വിക്കിയുമായി സംസാരിക്കുന്നതിനിടയിലാണ് തനിക്ക് സുഖമില്ലെന്ന കാര്യം നടി പറയുന്നത്. താന്‍ ഗര്‍ഭിണിയാണോ എന്നുള്ള പരിശോധനയ്ക്ക് വിധേയായിട്ടുണ്ടെന്നും അങ്കിത പറയുന്നുണ്ട്. ‘എനിക്കെന്തോ അസുഖമാണെന്ന് തോന്നുന്നു. ഞാന്‍ മാനസികമായി തളര്‍ന്നു, ശരിക്കും ഞാന്‍ ക്ഷീണിതയാണ്. എന്റെ ഉള്ളില്‍ ഒരാളുണ്ടെന്ന തോന്നലുണ്ട്.
പിരീഡ്‌സ് കൃത്യമായി വന്നിട്ടില്ല. എനിക്ക് വീട്ടില്‍ പോകണമെന്നുമാണ്’ അങ്കിത പറയുന്നത്. ഇതോടെ സാരമില്ലെന്നും നിന്റെ തോന്നലാണെന്നും പറഞ്ഞ് വിക്കി ആശ്വസിപ്പിക്കുന്നുണ്ട്. ഇതോടെ നടി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ‘എനിക്ക് ഭ്രാന്തൊന്നുമില്ല.
ഞാന്‍ എന്താണ് പറയുന്നതെന്ന് എനിക്കറിയാം. കാരണം ഗര്‍ഭിണിയാണോ എന്നറിയാനുള്ള രക്ത പരിശോധന എനിക്ക് നടത്തി. എന്തോ കുഴപ്പമുണ്ട്. പിന്നീട് മൂത്രവും പരിശോധിച്ചു. എനിക്ക് മൂഡ് സ്വിംഗ്‌സ് ഒക്കെ വരുന്നുണ്ട്. അതിനര്‍ഥം എന്തോ സംഭവിക്കുന്നതാണെന്നും അങ്കിത പറയുന്നു.
മറ്റൊരു വീഡിയോയില്‍ സഹമത്സരാര്‍ഥികളായ റിങ്കു ധവാനോടും ജിഗ്ന വോറയോടും സംസാരിക്കുന്നതിനിടെ ഭക്ഷണത്തിനോടുള്ള ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ അങ്കിത പറയുന്നുണ്ട്.
ബിഗ്‌ബോസില്‍ ആദ്യമായി ആയിരിക്കും, ദമ്പതിമാരെ ഒരുമിച്ച് പങ്കെടുപ്പിക്കുമ്പോള്‍ ഇങ്ങനെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്ന് തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്തായാലും വൈകാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കുള്ള സ്ഥീരികരണം ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്തായാലും നടി ഗര്‍ഭിണിയാണെങ്കില്‍ മത്സരം പോലും അവസാനിപ്പിച്ച് പുറത്തേക്ക് പോകേണ്ടിയും വരും.
ബിഗ് ബോസില്‍ കായികപരമായിട്ടുള്ള ടാസ്‌കുകളും ഗെയിമുകളും നടക്കുന്നതിനാല്‍ ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ ഷോ യിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ വനിതാ മത്സരാര്‍ഥികളുടെ പ്രഗ്‌നന്‍സി ടെസ്റ്റ് പോലും നടത്താറുണ്ടെന്നാണ് പല താരങ്ങളും പറഞ്ഞിട്ടുള്ളത്.