നടി അഞ്ജുവിന്റെ പുതിയ അഭിമുഖം വൈറലാവുന്നു. സിനിമ ജീവിതത്തെക്കുറിച്ചും പ്രേക്ഷകരില്‍ നിന്നും ലഭിച്ച വിമര്‍ശനങ്ങളെ പറ്റിയുമാണ് നടി അഭിമുഖത്തിലൂടെ പങ്കുവച്ചത്.
വാക്കുകൾ :
സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്താണെങ്കിലും താന്‍ ബോഡിഷെമിങ്ങിന് ഇരയായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുള്ള യാത്ര മുടക്കരുത് എന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അഭിനയത്തില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. നായിക വേഷം തന്നെ വേണമെന്നൊന്നും എനിക്ക് വാശി ഇല്ലായിരുന്നു.
എല്ലാ ഭാഷകളിലും അഭിനയിച്ചു. അന്ധയായാലും മൂകയായാലും ഭ്രാന്തി ആയാലും വില്ലത്തി ആയാലും ഞാന്‍ ഏറ്റെടുക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നിലൂടെ വരച്ചിടാന്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് സീരിയലുകളും തിരഞ്ഞെടുത്തത്.അന്നൊന്നും കാരവന്‍ ഇല്ല. ലൊക്കേഷന് അടുത്തുള്ള വീടുകളില്‍ നിന്നാണ് മേക്കപ്പും കോസ്റ്റ്യൂമും ചേഞ്ചുമൊക്കെ ചെയ്യാറുള്ളത്.
ഇപ്പോള്‍ പണ്ടത്തെ നടിമാര്‍ക്കെതിരെ നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. ഞങ്ങളൊക്കെ ഒരുപാട് അനുഭവിച്ചു എന്നിട്ടും പരാതി പറഞ്ഞില്ല എന്നാണ് പലരും പറയുന്നത്. പക്ഷേ ഞങ്ങള്‍ ഡിമാന്‍ഡ് ചെയ്യാറില്ലായിരുന്നു. കാരണം അത്രയ്ക്ക് സൗകര്യങ്ങളെ അന്ന് ഉണ്ടായിരുന്നുള്ളൂ. ആണിനും പെണ്ണിനും എല്ലാവര്‍ക്കും ഒരേ കഷ്ടപ്പാടായിരുന്നു.