ഒരുകാലത്ത് മലയാളത്തിലെ അറിയപ്പെടുന്ന നടി യായിരുന്നു തമിഴ് നാട്ടുകാരിയായ അഞ്ജു. നിരവധി ചിത്രങ്ങളിൽ ബാല താരമായി അഭിനയിച്ച അഞ്ജു ബേബി അഞ്ജു എന്ന പേരിലും അറിയപ്പെടുന്നു. ആദ്യമായി തമിഴ് ചിത്രത്തിൽ അഭിനയിച്ച താരം ഓർമ്മയ്ക്കായി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവന്നത്.anju life story

തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും അഞ്ജു കൂടുതൽ തിളങ്ങിയത് മലയാളത്തിലാണ്. ദീർഘ നാൾ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത അഞ്ജു അടുത്തിടെ വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
അച്ഛനെക്കാള്‍ പ്രായമുള്ള ആളെ വിവാഹം ചെയ്തതിനെ കുറിച്ചും അഞ്ജു മുന്‍പൊരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. തന്റെ പതിനേഴാം വയസിലായിരുന്നു അഞ്ജുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവമുണ്ടാകുന്നത്. ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി ബാംഗ്ലൂര്‍ എത്തിയതായിരുന്നു അഞ്ജു. അന്നത്തെ താരമായിരുന്ന ടൈഗര്‍ പ്രഭാകര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. അദ്ദേഹം അഞ്ജുവിനോട് പ്രണയാഭ്യര്‍ത്ഥന നടത്തി.

എന്നാല്‍ ഇതിനോടകം മൂന്ന് വിവാഹം കഴിച്ചിരുന്നു പ്രഭാകര്‍. പക്ഷെ തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന വസ്തുത മറച്ചുവെച്ച് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് നേരത്തെ അഞ്ജു വെളിപ്പെടുത്തിയത്. അന്ന് തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിവാഹത്തിന് തയ്യാറല്ലായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാതെ തന്റെ പിന്നാലെ വരുകയായിരുന്നു എന്നാണ് അഞ്ജു പറയുന്നത്.
പ്രഭാകറിന് അമ്പത് വയസായിരുന്നു. വിവാഹത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഇതോടെ താന്‍ അവരുടെ വാക്ക് കേള്‍ക്കാതെ പ്രഭാകറിനൊപ്പം വീടുവിട്ടിറങ്ങുകയായിരുന്നു എന്നാണ് അഞ്ജു പറയുന്നത്.
മാതാപിതാക്കളുടെ സമ്മതമില്ലാതെയായിരുന്നു അഞ്ജുവിന്റേയും പ്രഭാകറിന്റേയും വിവാഹം. അങ്ങനെ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു. പക്ഷെ വിവാഹ ശേഷമാണ് താന്‍ എല്ലാം അറിയുന്നതെന്നാണ് അഞ്ജു പറയുന്നത്.

പ്രഭാകര്‍ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞതോടെ താന്‍ ഞെട്ടിപ്പോയെന്നാണ് അഞ്ജു പറയുന്നത്. സത്യം മറച്ചുവെച്ച് തന്നെ ചതിച്ചതാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തകര്‍ന്ന് പോയി. അയാള്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് തെറ്റായ തീരുമാനം എടുപ്പിച്ചതാണെന്നും അഞ്ജു പറഞ്ഞിരുന്നു. സത്യം അറിയുമ്പോഴേക്കും താന്‍ ഗര്‍ഭിണിയായിരുന്നുവെന്നാണ് അഞ്ജു പറയുന്നത്.