മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായി ചില സിനിമകളിലുമൊക്കെ അഞ്ജു അഭിനയിച്ചിരുന്നു.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അഞ്ജുവിന്റെ സ്വകാര്യ ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെയാണ് താൻ വിവാഹമോചിതയായി എന്നത് ഗായിക വെളിപ്പെടുത്തിയത്. anju joseph crying
ഇപ്പോഴിതാ കടന്നുവന്ന പ്രതിസന്ധി ഘട്ടങ്ങളെ ഓർമിപ്പിച്ച് ഗായിക അഞ്ജു ജോസഫ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ജീവിതം നല്‍കിയ മുറിവുകളില്‍ പൊട്ടിക്കരയുന്ന അഞ്ജുവിനെയാണ് വിഡിയോയില്‍ കാണുന്നത്.
‘അഘാതമായ എന്റെ വേദനകളില്‍ നിന്നുള്ള, വര്‍ഷങ്ങളോളമെടുത്ത തിരിച്ചുവരവ് ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഡബിള്‍ ഓകെയാണ്. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത് എല്ലായ്‌പ്പോഴും സത്യമല്ല എന്ന് പറയാന്‍ വേണ്ടി, എന്റെ ഈ ഹീലിങ് ജേര്‍ണിയില്‍ എടുത്ത വിഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. നിങ്ങൾ കരയൂ. കരച്ചില്‍ ഒരിക്കലുമൊരു ബലഹീനതയല്ല. നിങ്ങള്‍ക്ക് അതില്‍ നിന്നൊരു ആശ്വാസം ലഭിക്കുകയും വേദനകളില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കുകയും ചെയ്യും. ആ കരച്ചില്‍ അടിമുടി തകർന്ന നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കും. ഒരു കാര്യം മാത്രം ഓര്‍ക്കുക, എല്ലാം കടന്ന് പോകും, നിങ്ങളുടെ സന്തോഷം പോലും’, വിഡിയോ പങ്കിട്ട് അഞ്ജു ജോസഫ് കുറിച്ചു.
അഞ്ജു പങ്കുവച്ച സങ്കട വിഡിയോ ചുരുങ്ങിയ സമയത്തിനകമാണു ശ്രദ്ധേയമായത്. സിതാര കൃഷ്ണകുമാർ, അൽഫോൻസ് ജോസഫ്, ദിവ്യ പ്രഭ, ശ്വേത അശോക്, രചന നാരായണൻകുട്ടി, അശ്വതി ശ്രീകാന്ത് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തി.