Thursday, May 1, 2025
spot_imgspot_img
HomeCinemaആരെയും കണ്ടെത്തി വച്ചിട്ടില്ല…. 25 വയസ് ആകാറായി… അടുത്ത വർഷം ഉണ്ടാകും കല്യാണം : അഞ്ജിത...

ആരെയും കണ്ടെത്തി വച്ചിട്ടില്ല…. 25 വയസ് ആകാറായി… അടുത്ത വർഷം ഉണ്ടാകും കല്യാണം : അഞ്ജിത നായർ

അഞ്ജിത നായര്‍ എന്ന യൂട്യൂബറെ അറിയാത്ത സോഷ്യല്‍ മീഡിയ യൂസര്‍ ഉണ്ടാകില്ല, സോഷ്യല്‍ മീഡിയ യൂസേഴ്‌സിന് വൈറല്‍ വീഡിയോസിലൂടെ അഞ്ജിത സുപരിചിതയാണ്. അഞ്ജിതയുടെ വീഡിയോകളെല്ലാം പലപ്പോഴും ഫേസ്ബുക്കില്‍ പോലും ട്രെന്റിംഗ് ലിസ്റ്റിലെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കാറുമുണ്ട്. anjitha about marriage

ഇപ്പോഴിതാ തെറ്റായ ഉദ്ദേശത്തോടെ തനിക്ക് മെസേജ് അയക്കുന്നവരെക്കുറിച്ചും വിവാഹ അഭ്യർത്ഥന നടത്തുന്നവരെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് അഞ്ജിത നായർ. കല്യാണം കഴിച്ചോട്ടെ പൊന്നു പോലെ നോക്കാമെന്ന് മെസേജുകൾ വരാറുണ്ട്. അങ്ങനത്തെ ഒരു പണിയ്ക്കും ഞാനില്ല. ഒന്നാമത് വിശ്വസിക്കാനാകില്ല ഇമ്മാതിരി കമന്റ്‌സ്. ഒക്കെ ഫേക്ക് ആയിരിക്കും. പിന്നെ ഇപ്പോൾ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല.

അടുത്ത വർഷം ഉണ്ടാകും. 25 വയസ് ആകാറായി. ആരെയും കണ്ടെത്തി വച്ചിട്ടില്ല. ഇഷ്ടം പോലെയുള്ളവർ ചോദിക്കുന്നുണ്ട്. അമ്മ പറയുന്നത് പെൺകുട്ടികൾ 22-ാം വയസിൽ കല്യാണം കഴിക്കണം എന്നാണെന്നും അഞ്ജിത പറയുന്നു.

എന്റെ ഫോട്ടോ വച്ച് ഒരുപാട് ഫേക്കുകളുണ്ട്. രാത്രി വീഡിയോ കോളിന് താൽപര്യമുണ്ടെന്ന് പറഞ്ഞ് എന്റെ ഫോട്ടോയും വേറെ ഏതോ നമ്പറും കൊടുത്തത് കണ്ടിരുന്നു.

അതിലൊന്നും ആരും പോയി ക്ലിക്ക് ചെയ്യരുത്. ഇൻസ്റ്റയിൽ നീ തന്നെയാണോ എന്ന് ചോദിച്ച് മെസേജ് അയക്കാറുണ്ട്. ഞാനല്ലെന്ന് പറഞ്ഞ് പറഞ്ഞ് മടുത്തതാണ്. ഒരുപാട് ഫേക്ക് ഐഡികളുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം മോശം മെസേജുകൾ വരാറുണ്ട്. മെയിലിലും വരാറുണ്ട്. അത് മൈന്റ് ചെയ്യാറില്ല. മറുപടി കൊടുക്കാറില്ല. മോശം രീതിയിലായിരിക്കും. അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യും.

അഞ്ജിത അത് കാണാൻ തോന്നുന്നു, വീഡിയോ കോൾ വരുമോ എന്നൊക്കെ വരും. അപ്പോൾ തന്നെ ബ്ലോക്കാകും. അവർക്ക് മറുപടി കൊടുക്കാൻ തന്നെ പറ്റില്ല. കമന്റ്‌സ് ഓഫാക്കിയിടാനുള്ള കാരണവും അതാണ്. എന്താണ് കമന്റ്‌സ് ഓഫാക്കിയിടുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ഇതാണ് കാരണമെന്നും അഞ്ജിത വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments