ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ മൈക്കിളിന്റെ കാമുകിയായി എത്തിയ ആലീസിനെ ആർക്കും മറക്കാനാകില്ല. നടി അനസൂയ ഭരദ്വാജ് ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത്. തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സജീവമായ അനസൂയയ്ക്ക് ആരാധകരും ഏറെയാണ്. അല്ലു അർജുൻ ചിത്രം പുഷ്പയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിലും സജീവമാണ് അനസൂയ. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം പഴയകാല നടികളുടെ ലുക്കുകൾ അനസൂയ റീക്രിയേറ്റ് ചെയ്തിരുന്നു. മനോഹരമായ ചിത്രങ്ങള്‍ ആരാധകരുടെ കയ്യടിയും നേടി.

ഒരു അവാർഡ്ദാന ചടങ്ങിലാണ് പഴയകാല നടിമാരായ സാവിത്രി, ശ്രീദേവി, സൗന്ദര്യ എന്നിവരുടെ ലുക്ക് റീക്രിയേറ്റ് ചെയ്തത്. പരിപാടിയിൽ ഇവരുടെ സിനിമാഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചതോടെ പല തരത്തിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ വിമർശകർക്ക് അനസൂയ നൽകിയ മറുപടിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

“നിങ്ങൾ പറഞ്ഞത് ശരിയാണ്. സാവിത്രി അമ്മയെ പോലെ അഭിനയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഞാൻ അവർക്ക് ട്രിബ്യൂട്ട് നൽകുക മാത്രമാണ് ചെയ്തത്. അതുപോലെ എക്സ്പോസ് ചെയ്യുക എന്നതും അത്ര എളുപ്പമല്ല. മാനസികവും ശാരീരികവുമായ തയാറെടുപ്പുകൾ അതിന് ആവശ്യമാണ്. എന്ത് ധരിച്ചാലും കോൺഫിഡന്റാകണം” എന്നാണ് താരം മറുപടി നൽകിയത്. ഈ മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.