മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാർക്കലി മരിക്കാർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ കടന്ന് ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും തൊടുന്നതും അധിക ഇഷ്ടം കാണിക്കുന്നതും ഇഷ്ടമല്ലെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. തന്റെ പുതിയ ചിത്രമായ സോള്‍ സ്റ്റോറീസിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം തുറന്നുപറഞ്ഞത്.
വാക്കുകളിങ്ങനെ, ”നമുക്കൊക്കെ എപ്പോഴെങ്കിലുമൊക്കെ സംഭവിച്ചിട്ടുള്ളൊരു കഥയാണിത്. ഒട്ടു മിക്ക പെണ്‍കുട്ടികള്‍ക്കും എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടാകും. തിരക്കഥ കേള്‍ക്കുമ്പോള്‍ തന്നെ എന്റെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. ഞാൻ ഇതുപോലൊരു വിഷയം സിനിമയായി ഇതുവരെ കണ്ടിട്ടില്ല. ചെറിയൊരു വിഷയം ഒരാളെ എന്തുമാത്രം ബാധിക്കുന്നുണ്ടെന്നാണ് കാണിച്ചു തരുന്നത്. മൂന്നാമത് ഒരാളായി നോക്കുമ്പോള്‍ അതൊരു പ്രശ്‌നമായി തോന്നിയേക്കില്ല. ഇഷ്ടമുള്ളൊരു സുഹൃത്തിനെ ഉമ്മ വച്ചു എന്ന് മാത്രമാണ്.
പക്ഷെ അത് അനുഭവിച്ചയാള്‍ക്ക് വലിയ പ്രശ്‌നമാണ്. തന്റേത് മാത്രമായുള്ള അതിര്‍ത്തിക്കുള്ളില്‍ അനുവാദമില്ലാതെ കടന്നു കയറി പെരുമാറുന്നതാണ്. പക്ഷെ കാണുന്നവര്‍ക്ക് അത് സ്‌നേഹമാണ്. ഒരാളെ തൊടണമെങ്കില്‍ പോലും അയാളുടെ സമ്മതത്തോടെ വേണമെന്ന് വളരെ മനോഹരമായും വ്യക്തമായും കാണിച്ചിട്ടുണ്ട്.
വ്യക്തിപരമായി പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ എന്നെ തൊടുന്നതോ അമിത സ്നേഹം കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. ബാല്യകാല സുഹൃത്ത് ആണെങ്കിലും അതിര്‍വരമ്പുകള്‍ മറികടന്ന് പെരുമാറുന്നത് ഇഷ്ടമല്ല. അതില്‍ ആണും പെണ്ണും ഇല്ല. കുറേ ലെയറുകളുള്ളൊരു വിഷമമാണിത്. ഇന്നത് ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ പറ്റിയെന്ന് വരില്ല. ആളുകളുടെ കണ്ണില്‍ നിന്നും ശരീരഭാഷയില്‍ നിന്നും മനസിലാക്കേണ്ടതാണ്.
ഈയ്യടുത്ത് കോളേജില്‍ പരിപാടികളില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ തന്നെ നമ്മളെ പിടിച്ച് വലിക്കും, ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തോണ്ടുക, അടിച്ച് വിളിക്കുക, അതിലൊക്കെ അണ്‍കംഫര്‍ട്ടബിള്‍ ആകുന്ന ആളാണ് ഞാന്‍. പക്ഷെ പൊതുഇടത്ത് ആയതിനാല്‍ പ്രതികരിക്കാന്‍ സാധിച്ചേക്കില്ല.
ആണുങ്ങളോടാണെങ്കില്‍ നമുക്ക് ചോദിക്കാം. അതിലെ പ്രശ്നം എല്ലാവര്‍ക്കും അറിയാം. പക്ഷെ സ്ത്രീകള്‍ ആണെങ്കില്‍ സ്ത്രീയാണല്ലോ അവരെ തൊടാം പിടിച്ച് വലിക്കാം എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടോ എന്നറിയില്ല. അത് മാറേണ്ടതാണ്. ഇത് ജെന്ററിന്റേതല്ല, പൊതുവെ എല്ലാവരിലും ഉള്ളതാണ്. അങ്ങനൊരു മാറ്റത്തിനുള്ള തുടക്കമാകട്ടെ സോള്‍ സ്റ്റോറീസ് എന്ന് കരുതുന്നു- അനാര്‍ക്കലി പറഞ്ഞു.