കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം അമൃതയായും ബാലയും ആണ്. ഇപ്പോഴിതാ ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്.
താരത്തിന്റെ മുറപ്പെണ്ണായ കോകിലയാണ് വധു. വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി താരത്തിന്റെ മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ് എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗായിക ആണ് അമൃത സുരേഷ്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ അമൃത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ക്ഷേത്രദർശനത്തിനുശേഷം നിറച്ചിരിയോടെ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു കൂപ്പുകൈയുടെ ചിഹ്നവും പോസ്റ്റില്‍ ചേർത്തിട്ടുണ്ട്. പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞു ഇപ്പോള്‍ തന്നെ
‘ആ ചിരിയില്‍ എല്ലാമുണ്ട്’,’ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കുറെ കാലങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്’, ‘എന്നും നന്മകള്‍ ഉണ്ടാകട്ടെ’, ‘കഷ്ടകാലവും, ബാധ ഉപദ്രവവും ഒക്കെ പോയി..ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ’, ‘ക്യാപ്ഷന്റെ ആവശ്യം ഇല്ല എല്ലാം ഈ ഫോട്ടോയില്‍ ഉണ്ട്’ ‘അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു… ഇനി സമാധാനം ഉണ്ടാകട്ടെ’ ‘എന്തായാലും ഇന്ന് ചിരി നിറഞ്ഞ മുഖം സോഷ്യല്‍ മീഡിയയില്‍ ഇട്ടത് വളരെ നന്നായി’, തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.