മിനിസ്‌ക്രീൻ പരമ്പരകളിലും സ്റ്റാർ മാജിക്കിലും സാനിദ്ധ്യമറിയിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അമൃത നായർ. എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കിട്ട ഏറ്റവും പുതിയ വീഡിയോ ആണ്’ ശ്രദ്ധനേടുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള തന്റെ ഒരു ചിത്രത്തോടൊപ്പം തന്റെ പുതിയൊരു വീഡിയോ കൂടി ചേർത്ത് സ്ട്രഗിൾ ഇല്ലെങ്കിൽ പുരോഗതിയുണ്ടാകില്ലെന്നാണ് അമൃത കുറിച്ചത്.
അതേസമയം പഴയ ഫോട്ടോയിലെ അമൃതയും പുതിയ വീഡിയോയിലെ അമൃതയും തമ്മിൽ വലിയൊരു മാറ്റം നടി പങ്കുവെച്ച വീഡിയോയിൽ കാണാം. 2016 മുതൽ 2024 വരെ ഉണ്ടായ മാറ്റമാണ് പോസ്റ്റലുള്ളത്. നടിയുടെ മാറ്റം കണ്ട് ഇത് അമൃതയാണെന്ന് പോലും മനസിലാകുന്നില്ലെന്നാണ് ആരാധകർ കുറിച്ചത്.