Saturday, February 15, 2025
spot_imgspot_img
HomeNewsKerala Newsഅപകടമുണ്ടായ കാറിലിരുന്ന 11 പേരിൽ ദൈവം മാറ്റി നിർത്തിയ ഒരേ ഒരാൾ;ഞെട്ടൽ മാറാത്ത ഷെയ്ൻ ആരോടും...

അപകടമുണ്ടായ കാറിലിരുന്ന 11 പേരിൽ ദൈവം മാറ്റി നിർത്തിയ ഒരേ ഒരാൾ;ഞെട്ടൽ മാറാത്ത ഷെയ്ൻ ആരോടും ഒരു വാക്കുപോലും മിണ്ടാനാവാതെ, ഡോക്ടർമാരുടെ നിരീക്ഷണത്തില്‍

ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച വാഹനാപകടം ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനിൽ നടന്നത്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികളാണ് സംഭവത്തിൽ മരിച്ചത്.  അഞ്ച് പേർ സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.Among the 11 students, Shane Denstan miraculously escaped unhurt

എന്നാല്‍ ഈ അപകടത്തില്‍ നിന്ന് ദൈവം മാറ്റി നിർത്തിയ ഒരാളുണ്ട് . ഇവർക്കൊപ്പം ഉണ്ടായിരുന്ന പതിനൊന്നാമൻ – ഷെയ്ൻ ഡെൻസ്റ്റൻ . പുറമേ നിന്ന് നോക്കുന്നവർക്ക് ഷെയ്ന് പരിക്കുകളില്ല . എന്നാല്‍ ഷെയ്ന് കടുത്ത മാനസികാഘാതമാണ് ഉണ്ടായിരിക്കുന്നത്. അത് മറികടക്കാനുള്ള ചികിത്സ നല്‍കുന്നുണ്ടെന്നു മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം മരിയനാട് സ്വദേശിയാണ് ഷെയ്ൻ . വാഹനത്തിലുണ്ടായിരുന്ന 11 പേരില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതു ഷെയ്ൻ ഡെൻസ്റ്റൻ മാത്രമാണ്. ദുരന്തസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്കു ഷെയ്നും ഇതേ കാറില്‍ ഉണ്ടായിരുന്നയാളാണ് എന്ന് മനസ്സിലായില്ല. ഗുരുതരമായി പരുക്കേറ്റവരെയും ചലനമറ്റവരെയും ആംബുലൻസില്‍ കയറ്റി വിട്ട് എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ അപകടസ്ഥലത്ത് ഷെയ്ൻ തനിച്ചായി. അതുവഴി വന്ന ഒരു വാഹനത്തില്‍ കയറി ഹോസ്റ്റലില്‍ തിരിച്ചെത്തി. ആരോടും ഒന്നും മിണ്ടാതെ മുറിക്കകത്തു കയറി വാതിലടച്ചു.

10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വാഹനമോടിച്ച വിദ്യാർത്ഥിയുടെ മൊഴിയെടുത്തപ്പോഴാണ് ഷെയ്ൻ കൂടി വാഹനത്തിലുണ്ടെന്നു മനസ്സിലായത്. പിന്നെ ഷെയ്നിനു വേണ്ടിയുള്ള അന്വേഷണമായി. ഹോസ്റ്റലില്‍ ഉണ്ടെന്നു കണ്ടെത്തിയതോടെ സുഹൃത്തുക്കള്‍ അവിടെയെത്തി. എന്നാല്‍ ആരോടും സംസാരിക്കാൻ ആകാത്ത അവസ്ഥയിലായിരുന്നു ഷെയ്ൻ.

ഉടനെ ആശുപത്രിയിലെത്തിച്ചു നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആശുപത്രിയിലെ നിരീക്ഷണ വാർഡിലും ഷെയ്ൻ ആരോടും ഒരു വാക്കുപോലും മിണ്ടുന്നില്ല. മാനസികാഘാതം മറികടക്കാനുള്ള ചികിത്സ നൽകുന്നുണ്ടെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

ചേർത്തല സ്വദേശി കൃഷ്ണദേവ് , കൊല്ലം ചവറ സ്വദേശി മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴി സ്വദേശി ആനന്ദ് മനു, എറണാകുളം കണ്ണൻകുളങ്ങര സ്വദേശി ഗൗരി ശങ്കർ, ആലപ്പുഴ എടത്വ സ്വദേശി ആൽവിൻ ജോർജ് ,ഷെയിൻ ഡെൻസ്റ്റൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആനന്ദ് മനുവിന്‍റെയും, ആൻവിൻ ജോർജിന്റെയും നില ഗുരുതരമാണ്.

പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.11 പേരായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ എംബിബിഎസ് വിദ്യാർത്ഥികളാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments