തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിതീകരിച്ചു. മുൻപ് രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കുളിച്ചവരാണിവർ.
തുടർന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
കേരളത്തിൽ രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം 14 ആണ് . ഈ മാസം തുടക്കത്തിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ മരിച്ചിരുന്നു.കൂടാതെ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തോളം പേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു.