തെന്നിന്ത്യന്‍ താരം അമല പോളിനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
അടുത്തിടെയാണ് താൻ വിവാഹിതയാകുന്നുവെന്ന വിവരം താരം അറിയിച്ചത്. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമലയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്.

ഇപ്പോഴിതാ നടി ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പ്രീവെഡ്ഡിങ് ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും വാഷ്‌റൂമിന്റെ പശ്ചാതലത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാവുന്നത്. അമല പോളും അവരുടെ പ്രതിശ്രുത വരൻ ജഗത് ദേശായിയും ബാത്ത്റോബിൽ ധരിച്ച്, കൈകൾ പിടിച്ച് പരസ്പരം കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന പ്രണയ നിമിഷമാണ് പങ്കുവെച്ചിരിക്കുന്നത്.

2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി.