Saturday, May 17, 2025
spot_imgspot_img
HomeCinemaശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട് : നടി അമല പോള്‍ വിവാഹിതയായി:

ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട് : നടി അമല പോള്‍ വിവാഹിതയായി:

കൊച്ചി: നടി അമല പോള്‍ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരന്‍. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വിലയുടെ മാനേജര്‍ കൂടിയാണ്. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും വിവാഹ ചിത്രങ്ങള്‍ ജഗദ് ആണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജ​ഗദ് കുറിച്ചു. കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ് വരൻ ജഗത് ദേശായി പങ്കുവെച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്. ഒട്ടേറെ പേരാണ് അമലയ്‍ക്കും ജഗത്തിനും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.

നേരത്തെ ജഗത് ദേശായി പങ്കുവെച്ച പ്രൊപ്പോസല്‍ വീഡിയോ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അമല സ്‍നേഹ ചുംബനം നല്‍കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്നായിരുന്നു ജ​ഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്.

അമലാ പോളിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം അറിയിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments