Tuesday, July 8, 2025
spot_imgspot_img
HomeCinemaCelebrity Newsഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതിന്റെ ആനിവേഴ്‌സറിയും മകന്‍ ഇലൈ രണ്ട് മാസമായ ദിവസവും : ആഘോഷമാക്കി അമലയും...

ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതിന്റെ ആനിവേഴ്‌സറിയും മകന്‍ ഇലൈ രണ്ട് മാസമായ ദിവസവും : ആഘോഷമാക്കി അമലയും ഭർത്താവും

തെന്നിന്ത്യന്‍ താരം അമല പോളിനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ആഴ്ചകള്‍ക്ക് മുന്‍പാണ് അമല പോള്‍ കുഞ്ഞിന് ജന്മം നൽകിയത്. ഗര്‍ഭകാലം നടി ഏറെ ആഘോഷമാക്കിയിരുന്നു. മകന് ഇലൈ എന്നാണ് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്.amala paul celebrating anniversary

ഇപ്പോഴിതാ അമലയോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭർത്താവ് ജഗദ്. തങ്ങൾ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികവും മകൻ ഇലൈയുടെ രണ്ടാം മാസവും ഒരുമിച്ച് ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ജഗദ് പോസ്റ്റ് ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ആഘോഷം.

വാർഷികാഘോഷത്തിന്റെ കേക്കിന്റെ ചിത്രവും ജഗദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ‘മൈ ബോയ്സ്’ എന്ന ക്യാപ്ഷനോടെ കുഞ്ഞിന്റേയും ജഗദിന്റേയും ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി അമലയും പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments