അമേരിക്കയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 9 എംഎം കൈത്തോക്കുകൊണ്ടാണ് പ്രതി അമല്‍ റെജി ഭാര്യ മീരയെ വെടിവെച്ചതെന്ന് ദേസ് പ്ലെയിന്‍സ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി. amal reji shot his wife meera and killed her unborn child during an argument in car
ലോഡുചെയ്ത ഒൻപത് എം.എം. കൈത്തോക്ക് പൊലീസ് അമലിന്‍റെ കാറില്‍നിന്നും കണ്ടെത്തി. താനാണ് ഭാര്യയെ വെടിവെച്ചതെന്നും വാഹനത്തിനുള്ളില്‍ തോക്കുണ്ടായിരുന്നെന്നും അമല്‍ റെജി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
ഭാര്യയെ വെടിവെച്ചതിന് അമല്‍ റെജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഗര്‍ഭസ്ഥശിശുവിനെ മനഃപൂര്‍വം കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടിണ്ട്.
https://digitalmalayali.com/kajol-deep-fake-video/
ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജിയാണ്, ഭാര്യ ഉഴവൂർ കുന്നാംപടവിൽ മീരയ്ക്കു നേരെ വെടിയുതിർത്തത്. ചികിത്സയിൽ കഴിയുന്ന മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. മീര വെന്‍റിലേറ്ററില്‍ തന്നെയാണ്.
വെടിയേല്‍ക്കുമ്ബോള്‍ മീര രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. 14 ആഴ്ച പ്രായമായ മീരയുടെ ഗര്‍ഭസ്ഥശിശു കഴിഞ്ഞ ദിവസം മരിച്ചു. വെടിയേറ്റതിന് പിന്നാലെ മീരയുടെ ആരോഗ്യനില അതീവ ഗുരുതരനിലയില്‍ ആയിരുന്നെങ്കിലും മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയ ശേഷം രക്തസ്രാവം നിയന്ത്രണവിധേയമായിട്ടുണ്ട്.