കോഴിക്കോട്: പ്രൊമോ വീഡിയോക്കായി കാറുകളുടെ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വടകര സ്വദേശി ആൽവിൻ (20) മരിച്ചത് ആന്തരിക ക്ഷതമേറ്റാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി.
തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇതിനൊപ്പം വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കൂടാതെ, ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും പോസ്റ്റംമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ വാഹനമോടിച്ച സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചു, ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു, മനപ്പൂര്‍വം അല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഇതിനൊപ്പം അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പും നടപടി സ്വീകരിച്ചിരുന്നു. വാഹനങ്ങളോടിച്ച സാബിത്തിന്റെയും റയീസിന്റെയും ലൈസന്‍സ് അടുത്തദിവസം തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.