Saturday, May 17, 2025
spot_imgspot_img
HomeCrime Newsആലുവ ബലാത്സംഗ കൊല: അസ്ഫാക് ആലം കുറ്റക്കാരൻ; പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റവും തെളിഞ്ഞുവെന്ന് കോടതി

ആലുവ ബലാത്സംഗ കൊല: അസ്ഫാക് ആലം കുറ്റക്കാരൻ; പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റവും തെളിഞ്ഞുവെന്ന് കോടതി

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലം കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി. ശിക്ഷാ വിധി വ്യാഴാഴ്ച പുറപ്പെടുവിക്കും. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി.

ജയിലില്‍ കഴിഞ്ഞ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതിക്ക് ഒരു മാനസിക പ്രശ്‌നവും ഇല്ലെന്നും സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.നൂറ് ദിവസവും പ്രതിയില്‍ ഒരു മാറ്റവും പ്രതിയില്‍ ഉണ്ടായിട്ടില്ലെന്നും ഇത് തെളിയിക്കുന്ന ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ജൂലായ് 28നായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ നാലിനാണ് വിചാരണ തുടങ്ങിയത്. ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധശിക്ഷ വരെ ലഭിക്കാം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments