ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. അതിക്രമിച്ചു കയറിയ ആളുകള്‍ കല്ലെറിയുകയും പൂച്ചെട്ടികള്‍ തകര്‍ക്കുകയും ചെയ്തു. പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിലാണ് പ്രതിഷേധം. ഒസ്‌മാനിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ട് എത്തിയ ഒരുകൂട്ടം ചെറുപ്പക്കാരാണ് അക്രമം അഴിച്ചുവിട്ടത്.
വീടിന് നേരെ കല്ലെറിയുകയും തക്കാളി എറിയുകയും ചെയ്‌ത ഇവർ മതിൽ ചാടി കോംബൗണ്ടിന് അകത്തേക്ക് കടന്നിരുന്നു. സംഭവത്തിൽ എട്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിലാണ് പ്രതിഷേധം.
സംഭവം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ കുടുംബാംഗങ്ങൾ ഇവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയും ചെടിച്ചെട്ടികൾ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത്.