Saturday, February 15, 2025
spot_imgspot_img
HomeNewsIndia'പുഷ്‍പ 2' പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

‘പുഷ്‍പ 2’ പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. പുഷ്പ 2: ദ റൂള്‍ എന്ന സിനിമയുടെ പ്രദർശനത്തില്‍ അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിൻറെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ ആരാധിക മരണപ്പെട്ടത്. ഇവരുടെ മകൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അതേസമയം ഈ സംഭവത്തില്‍ പിന്നീട് അല്ലു അർജുൻ അടക്കം ചിത്രത്തിൻറെ അണിയറക്കാർ മാപ്പ് പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments