ആലപ്പുഴ: എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് എംഎല്‍എ നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം ചര്‍ച്ചയാവുകയാണ്. എന്നാല്‍ തോമസ് കെ .തോമസ് ആക്ഷേപം അപ്പാടെ നിഷേധിക്കുകയാണുണ്ടായത്. Allegedly that MLA Thomas K Thomas offered Rs 100 crore to defect to NCP Ajit Pawar
എംഎല്‍എമാരായ ആന്റണി രാജുവിനെയും, കോവൂര്‍ കുഞ്ഞുമോനെയുമാണ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് സമീപിച്ചത്. ഇത് സംബന്ധമായ നിര്‍ണായക വിവരം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.
15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിനിടയിലാണ് കോഴ വാഗ്ദാനം നടന്നത്. ആരോപണം ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ട് എംഎല്‍എമാരെയും മുഖ്യമന്ത്രി വിളിപ്പിച്ചു. തലസ്ഥാനത്ത് വെച്ച് മുഖ്യമന്ത്രിയെ കണ്ട ആന്റണി രാജു മുഖ്യമന്ത്രിക്ക് മുന്നില്‍ ആരോപണം സ്ഥിരീകരിച്ചു. കോവൂര്‍ കുഞ്ഞുമോനെ, മുഖ്യമന്ത്രി കൊട്ടാരക്കര PWD റസ്റ്റ് ഹൗസിലേക്ക് വിളിപ്പിക്കുയായിരുന്നു.
എന്നാല്‍ കുഞ്ഞുമോന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ആരോപണങ്ങള്‍ നിഷേധിച്ചു. മന്ത്രി മാറ്റം ആവശ്യപ്പെട്ട് കൂടികാഴ്ചക്ക് എത്തിയപ്പോള്‍ കോഴ ആരോപണം മുഖ്യമന്ത്രി NCP നേതാക്കളോട് പറഞ്ഞു. തോമസ് കെ .തോമസ് ആക്ഷേപം അപ്പാടെ നിഷേധിക്കുകയാണുണ്ടായത്. നിലപാടില്‍ ഉറച്ചു നിന്ന മുഖ്യമന്ത്രി മന്ത്രി മാറ്റം നടക്കില്ല എന്ന് തീര്‍ത്തു പറയുകയും ചെയ്തു.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിന്നിൽ ആന്‍റണി രാജുവാണെന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്റണി രാജുവെന്ന് അദ്ദേഹം ചോദിക്കുന്നു.
തോമസ് മന്ത്രിയാകില്ലെന്നും താനൊരു ടോർപിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്‍റണി രാജുവിന്‍റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു.
നിയമസഭയുടെ ലോബിയിലാണോ ഇത് ചര്‍ച്ച ചെയ്യേണ്ടതെന്ന് തോമസ് കെ തോമസ് ചോദിച്ചു. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്. എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കും എന്ന് തോന്നുന്നില്ല. പിസി ചാക്കോയോട് ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്.
താൻ ശരത് പവാറിനൊപ്പമാണ് എപ്പോഴും. അജിത് പവാര്‍ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. ആന്‍റണി രാജുവിന് തന്നോട് എന്താണ് പ്രശ്നം എന്നറിയില്ല. ആന്‍റണി രാജു എന്നോട് വൈരാഗ്യം എന്തിനെന്ന് മൻസിലാകുന്നില്ല. തോമസ് ചാണ്ടിയെ ആന്റണി രാജു ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ കുട്ടനാട് സീറ്റ് ലക്ഷ്യം വച്ചുള്ള ആൻറണി രാജുവിന്‍റെ നീക്കമാണ്.
ആന്റണി രാജുവിന്‍റെ ടോർപിഡോ ആണിത്. ആരോപണത്തിൽ അന്വേഷണം വേണം. രണ്ട് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങിച്ചിട്ട് തനിക്ക് എന്താണ് പ്രയോജനം. ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ തനിക്ക് തിരികെ മറുപടി കിട്ടിയിട്ടില്ല.
മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണ്. ഉപതെരെഞ്ഞെടുപ്പിന് ശേഷം താൻ മന്ത്രി ആകുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. മാനസികമായി തനിക്ക് അടുപ്പം ഉള്ള ആളല്ല ആന്‍റണി രാജു. തന്നെ ദ്രോഹിച്ചിട്ടുള്ളയാളാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഗൂഢാലോചന പരിശോധിക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു.
എൻസിപിയിലെ എതിർ ചേരിയുടെ ഇടപെടൽ താൻ തള്ളിക്കളയുന്നില്ല. പാര്‍ട്ടിയുമായി ബന്ധമുള്ള പാർട്ടിക്ക് വെളിയിലുള്ളവരുടെ പങ്ക് താൻ തള്ളിക്കളയുന്നില്ല. എകെ ശശീന്ദ്രൻ നല്ല മന്ത്രി ആണ്. മന്ത്രി മാറ്റം പാർട്ടി തീരുമാനം ആണെന്നും തോമസ് കെ തോമസ് പറഞ്ഞു.
കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതി നിലനില്‍ക്കുന്നതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ തോമസ് കെ തോമസ് പിന്തള്ളപ്പെട്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു.
മുന്നണി മര്യാദ ലംഘിച്ചുള്ള ഈ നീക്കം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതാണ് എ.കെ. ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍.സി.പിയുടെ ആവശ്യം തള്ളാന്‍ ഇടയാക്കിയത്. വാഗ്ദാനം ലഭിച്ച വിവരം പിണറായി അന്വേഷിച്ചപ്പോള്‍ ആന്റണി രാജു സ്ഥിരീകരിച്ചു.
250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടുമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എല്‍.ഡി.എഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതുവിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നല്‍കിയതായും അറിയിച്ചു. ‘മുഖ്യമന്ത്രി എന്നെ വിളിപ്പിച്ചു. ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. തല്‍ക്കാലം കൂടുതല്‍ പറയാനില്ല’ -അദ്ദേഹം പറഞ്ഞു.
അജിത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും തോമസ് കെ. തോമസും പ്രതികരിച്ചു. ’50 കോടി വീതം വാഗ്ദാനം ചെയ്യാന്‍ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണ്’ -തോമസ് പറഞ്ഞു. ആന്റണി രാജുവെല്ലാം അമ്ബത് കോടിയുടെ മുതലാണോ എന്ന സംശയവും തോമസ് കെ തോമസ് ഉയര്‍ത്തുന്നു.
ഇക്കാര്യത്തില്‍ ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കോഴ വാഗ്ദാനം കോവൂര്‍ കുഞ്ഞുമോന്‍ തന്നെ നിഷേധിച്ച കാര്യമാണെന്നും ആരോപങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തോമസ് കെ തോമസ് പറഞ്ഞു അതേസമയം, കോഴ വാഗ്ദാനം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി ആലപ്പുഴ ജില്ലാ ഘടകം 29ന് നേതൃയോഗം വിളിച്ചിട്ടുണ്ട്.