കോഴിക്കോട്: കുസാറ് സംഗീത സന്ധ്യയിൽ ഉണ്ടായ ദാരുണ സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ഇന്നലെ വൈകിട്ട് ചേർന്നു. നവ കേരള സദസ്സ് ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരുംകോഴിക്കോട് ഉണ്ടായിരുന്നു.
all the celebratory events related to the Nava Kerala Sadas have been canceled today
ദുഃഖസൂചകമായി നവ കേരള സദസുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കി. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു യോഗം. മരിച്ച വിദ്യർഥികൾക്ക്
യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കളമശ്ശേരിയിലേക്ക് മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവർ എത്തി ഇരുവർക്കുമാണ് ഏകോപന ചുമതല. അരോഗ്യ മന്ത്രി വീണ ജോർജ് ചികിത്സ സംബന്ധിച്ച കാര്യങ്ങളിൽ ഏകോപനമുണ്ടാക്കും.