ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലക്കിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് തിരുമംഗലം പൊലീസ് തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ali khans son arrested
തുഗ്ലക്കിന് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. അടുത്തിടെ ലഹരിക്കേസില്‍ 10 കോളജ് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് തുഗ്ലക്കിലേക്ക് പൊലിസ് എത്തിയത്. ഇയാളെ കൂടാതെ സെയ്ദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരെയും അറസ്റ്റ് ചെയ്തു.