ചണ്ഡീഗഡ്: ഹരിയാനയില്‍ യമുനാ നഗറിൽ വ്യാജമദ്യ ദുരന്തം. മരണസംഖ്യ 14 ആയി.12 യമുനാ നഗര്‍ സ്വദേശികളും രണ്ടു അംബാല സ്വദേശികളുമാണ് മരിച്ചത്.
യമുനാ നഗര്‍ പൊലീസ് സംഭവത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചു.ഏഴുപേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം യമുനാനഗറില്‍ നിന്നാണ് വ്യാജമദ്യം കഴിച്ച് മരിച്ചു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് എന്നാൽ ഇപ്പോൾ യമുനാനഗറില്‍ മാത്രം 12 പേരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം അംബാല ജില്ലയിലുള്ള രണ്ടുപേര്‍ കൂടി മരിച്ചത്. വ്യാജ മദ്യം തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്ന 14 ഡ്രമ്മുകള്‍ പൊലീസ് കുസ്റ്റഡയിൽ എടുത്തു. പ്രതികള്‍ വ്യാജ മദ്യം തയ്യാറാക്കിയിരുന്നത് ഉപേക്ഷിക്കപ്പെട്ട പഴയ ഫാക്ടറിയിലാണ്. ഇതുപോലുള്ള 200 ബോക്‌സുകള്‍ ഇവര്‍ തയ്യാറാക്കിയതായും പൊലീസ് പറയുന്നു.