Tuesday, July 8, 2025
spot_imgspot_img
HomeCinemaMovie News"ഉറക്കെ നിലവിളിച്ചു, കൈകൂപ്പി അപേക്ഷിച്ചു, ആ മലയാള നടിയെ അവർ കൂട്ടബലാൽസംഗത്തിനിരയാക്കി"; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി...

“ഉറക്കെ നിലവിളിച്ചു, കൈകൂപ്പി അപേക്ഷിച്ചു, ആ മലയാള നടിയെ അവർ കൂട്ടബലാൽസംഗത്തിനിരയാക്കി”; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധി പേര് തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയില്‍ സൂപ്പർ നായികയായിരുന്ന നടിയെ അമേരിക്കയില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ഈ ദുരനുഭവം ഉണ്ടായതെന്ന് ആലപ്പി അഷറഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ:

ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം പീഡനങ്ങളുടെ മെ​ഗാസീരിയൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുകയാണ്. സത്യങ്ങളും മുതലെടുപ്പിന് വേണ്ടിയുള്ള അസത്യങ്ങളും ചേർന്നുള്ള പീഡന ഘോഷയാത്ര നടക്കുകയാണ്. പൾസർ സുനിയുടേയും സംഘത്തിന്റെയും കയ്യിലകപ്പെട്ട നടിക്കുണ്ടായ ദുരനുഭവംപോലെ ഒരുപറ്റം ചെന്നായ്ക്കളുടെ നടുവിൽപ്പെട്ട മലയാളത്തിലെ പ്രശസ്തയായ ഒരു നായികയ്ക്കുണ്ടായ വേദനിപ്പിക്കുന്ന ഒരു കഥ നിങ്ങളോടുപറയാം എന്നാണ് ആലപ്പി അഷ്റഫ് വീഡിയോക്ക് തുടക്കം പറയുന്നത്.

”മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയില്‍ എത്തിച്ചത് ഞാനായിരുന്നു, 1982ല്‍. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേർന്ന ഒരു ചെറിയ ഗ്രൂപ്പ് അമേരിക്കയില്‍ പോയി പ്രോഗ്രാം അവതരിപ്പിച്ചു വലിയ വിജയവും ആയിരുന്നു. അതിന്റെ സ്പോണ്‍സർഷിപ്പ് താരാ ആർട്സ് വിജയനായിരുന്നു. ഞങ്ങള്‍ വിജയേട്ടാ എന്ന് സ്നേഹപൂർവം വിളിക്കാറുള്ള ആള്‍.

അദ്ദേഹം തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇന്നത്തെ തലമുറ വരെ പ്രോഗ്രാം എല്ലാവർഷവും നടത്താറുണ്ട്. ഞാനിവിടെ പറയാൻ പോകുന്ന സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടൻ മാത്രമാണ്. മലയാളത്തില്‍ നസീർ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയാണ് അവർ, അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. ഞാനൊക്കെ അവരുടെ വലിയ ഫാൻ ആയിരുന്നു.

കോളജില്‍ പഠിക്കുന്ന കാലത്ത് യൂത്തിനെ ആകർഷിക്കുന്ന അവരുടെ ഒരു പടം ഭയങ്കര ഹിറ്റായിരുന്നു. അതു വീണ്ടും പല ഭാഷകളിലും റീമേക്ക് ചെയ്യുകയുണ്ടായി. ചിലതിലൊക്കെ അവർ തന്നെ നായികയായിട്ട് അഭിനയിച്ചിരുന്നു. അങ്ങനെ ഇരിക്കയാണ് അവർക്ക് അമേരിക്കയില്‍ നിന്ന് ഒരു ഫോണ്‍ വരുന്നത്. ഹിന്ദിയിലെ ആള്‍ക്കാരാണ് സംസാരിച്ചത് അവർ ഇംഗ്ലിഷിലും ഹിന്ദിയിലും ഒക്കെ ആയിട്ട് സംസാരിച്ചു. വിളിച്ചവർ പറഞ്ഞത് ഒരു പടം അവിടെ ഷൂട്ടിങ് തുടങ്ങി അതില്‍ അവർക്ക് ജോയിൻ ചെയ്യാൻ പറ്റുമോ വലിയ ഒരു റോളാണ്. അവരെ കിട്ടണമെന്ന് ഡയറക്ടർ നിർബന്ധിക്കുന്നു എന്ന് പറഞ്ഞു. പാവം ഈ നായിക അത് വിശ്വസിച്ചു അവർ അത് ചെയ്യാമെന്ന് വാക്ക് കൊടുത്തു ബാക്കിയുള്ള ഡീലിങ്സ് ഒക്കെ അവർ തമ്മില്‍ സംസാരിച്ചു, എഗ്രിമെന്റ് ആയി. പെട്ടെന്ന് വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞ് വിസയൊക്കെ അയച്ചു. അവർ നേരെ അമേരിക്കയിലേക്ക് പോയി.

എയർപോർട്ടില്‍ വന്നിറങ്ങിയ അവരെ വളരെ സ്നേഹപൂർവ്വം സ്വീകരിച്ച്‌ ഒരു ഫ്ലാറ്റില്‍ കൊണ്ട് താമസിപ്പിക്കുന്നു. അവിടെ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത് വിശ്രമിക്കാൻ പറഞ്ഞു. വൈകുന്നേരം ആയപ്പോള്‍ രണ്ടുപേർ മദ്യപിച്ച്‌ അവരുടെ മുന്നിലേക്ക് എത്തുന്നു.

അവരുടെ പെരുമാറ്റ രീതികളെല്ലാം കണ്ട് നടി അന്തം വിട്ടു. അപ്പോള്‍ അവർക്ക് മനസ്സിലായി താൻ ഒരു കുടുക്കിലാണ് പെട്ടിരിക്കുന്നത് എന്ന്. അവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശരിക്കും ഇവർ സിനിമാക്കാരോ സിനിമയുമായി യാതൊരു ബന്ധമോ ഉള്ളവർ അല്ലായിരുന്നു. അവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ ഒരു അണ്ടർവേള്‍ഡില്‍ പെട്ടവരായിരുന്നു. ഈ ഗ്യാങ്ങിന്റെ ഒരു പ്ലാനിങ്ങില്‍ ആണ് നമ്മുടെ മലയാളത്തിലെ പ്രിയപ്പെട്ട ആ നായിക കെണിയില്‍ വീണത്. താൻ അകപ്പെട്ടു എന്ന് അറിഞ്ഞ അവർ കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ നിലവിളിച്ചു, ആര് കേള്‍ക്കാൻ അവരുടെ നിലവിളികള്‍.

പീഡനം തുടർന്നുകൊണ്ടേയിരുന്നു. എല്ലാ പ്രതീക്ഷകളും കൈവിട്ട അവർ തന്റെ അന്ത്യം ഇവിടെ ആയിരിക്കും എന്ന് ഉറപ്പിച്ചു. തന്നെ രക്ഷപ്പെടുത്താൻ ആരുമില്ല തനിക്കിനി എങ്ങനെ രക്ഷപ്പെടാൻ കഴിയും എന്ന് ആലോചിച്ചു ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു. അവരെ നിരീക്ഷിക്കാനായി സെക്യൂരിറ്റിക്കാരെയും ഏർപ്പാട് ചെയ്തിരുന്നു, അവർക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഒക്കെ കിട്ടും പക്ഷേ ഇങ്ങനെ ട്രാപ്പില്‍ പെട്ടു കിടക്കുകയാണ്.

ഒരു ദിവസം എല്ലാവരും പെട്ടെന്ന് വെളിയില്‍ പോയ സമയത്ത് ഇവർ നമ്മുടെ താര ആർട്സ് വിജയനെ കുറിച്ച്‌ ആലോചിച്ചു. അദ്ദേഹത്തിന്റെ നമ്ബർ അവർക്ക് കാണാപാഠമായിരുന്നു. അവർ പെട്ടെന്ന് ലാൻഡ് ഫോണില്‍ വിജയേട്ടനെ ബന്ധപ്പെട്ടു. ഭാഗ്യത്തിന് വിജയേട്ടൻ ഫോണ്‍ എടുത്തു. നടന്ന സംഭവങ്ങള്‍ മുഴുവൻ വിജയേട്ടനോട് അവർ പറഞ്ഞു. വിജയേട്ടനും ആകെ അന്ധാളിച്ചു. അന്ന് വിജയേട്ടൻ ന്യൂയോർക്കില്‍ ടെലികോം എൻജിനീയർ ആണ്.

അദ്ദേഹം പെട്ടെന്ന് തന്നെ ഫോണ്‍ വന്ന ഏരിയ മനസ്സിലാക്കി. പക്ഷേ ആ കെട്ടിടം കണ്ടുപിടിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം പറഞ്ഞു വെയിറ്റ് ചെയ്യൂ ഞാൻ ഇപ്പോള്‍ എത്താം. അദ്ദേഹം താമസിക്കുന്നത് ന്യൂ ജേഴ്സിയിലാണ്. അദ്ദേഹം അവിടെ നിന്ന് പെട്ടെന്ന് തന്നെ കോള്‍ വന്ന ഏരിയയില്‍ വന്നു. എവിടെ പോകണം എന്ന് അറിയില്ല. ആ സമയത്തിനുള്ളില്‍ ഈ സംഘം അവിടെ തിരിച്ചെത്തുകയും ചെയ്യും അതിനു മുൻപ് അവരെ അവിടുന്ന് രക്ഷപ്പെടുത്തണം അങ്ങനെ ഒരു സാഹചര്യമാണ് ഉള്ളത്.

വിജയേട്ടൻ അവരോട് ജനല്‍ തുറക്കാൻ പറഞ്ഞു, ജനലില്‍ കൂടി എന്ത് കാണാമെന്ന് ചോദിച്ചു. അവർ കാണാവുന്ന ബില്‍ഡിങ്ങുകള്‍ പറഞ്ഞു കൊടുത്തു. ബോർഡുകള്‍ വായിച്ചു കേള്‍പ്പിച്ചു കൊടുത്തു. അത് വച്ച്‌ വിജയേട്ടൻ ഏകദേശം ഐഡിയ മനസ്സിലാക്കി. അവരോട് എന്റെ വണ്ടി ഇന്ന സ്ഥലത്തുണ്ട് പെട്ടെന്ന് ഇറങ്ങി വരാൻ പറഞ്ഞു. അവർ അത്യാവശ്യ സാധനങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി താഴെ വന്ന് വിജയേട്ടന്റെ വണ്ടിയില്‍ കയറി. ഈ രംഗങ്ങള്‍ പല സിനിമക്കാർക്കും അറിയാവുന്നതുകൊണ്ട് പല സിനിമയിലും ഈ രംഗം ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ വിജയേട്ടൻ പെട്ടെന്ന് വണ്ടി ഒറ്റ വിടല്‍ വിട്ടു.

ഏതെങ്കിലും ഹോട്ടലില്‍ റൂമെടുത്ത് താമസിച്ചാല്‍ അദ്ദേഹത്തിന് കൂടി പ്രശ്നമാകും എന്നുള്ളത് കൊണ്ട് എയർപോർട്ടിലേക്ക് തന്നെ വണ്ടി കയറ്റി. അവിടെ അന്നത്തെ കാലത്ത് അതൊക്കെ എളുപ്പമായിരുന്നു. അവിടെ നിന്ന് തന്നെ പെട്ടെന്ന് ടിക്കറ്റ് ഒക്കെ എടുത്തു. അപ്പോഴേക്കും നടിയെ തട്ടിക്കൊണ്ടുപോയ ഗ്യാങ് വെളിയില്‍ വന്നു കാവല്‍ നില്‍ക്കുന്നത് അവർക്ക് ഉള്ളില്‍നിന്ന് കാണാമായിരുന്നു എന്ന് വിജയേട്ടൻ പറഞ്ഞു. പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി നടക്കുന്നുണ്ടായിരുന്നു. വിജയേട്ടൻ പെട്ടെന്ന് തന്നെ ഏറ്റവും അടുത്ത സമയത്തുള്ള ഒരു ഫ്ലൈറ്റില്‍ കയറ്റി അവരെ ഇങ്ങോട്ട് തിരിച്ചയച്ചു.

ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഞങ്ങളെല്ലാം ഞെട്ടിച്ചു. ഒരുപക്ഷേ ഈ സംഭവം നിങ്ങള്‍ക്ക് എല്ലാ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ ഇതെല്ലാം നൂറ് ശതമാനം സത്യസന്ധമായ ഒരു സംഭവമാണ്. എന്തുകൊണ്ടാണ് ഇത് ഇപ്പോള്‍ പറയുന്നത് എന്ന് ചോദിച്ചാല്‍ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താൻ പറ്റും എന്ന് തോന്നുന്നില്ല. പക്ഷേ വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകട്ടെ എന്ന് വിചാരിച്ചാണ് ഞാൻ ഇത് തുറന്നു പറയുന്നത്.

അതാണല്ലോ രാധിക ശരത് കുമാർ കാരവനിലെ ഒളിക്യാമറയെക്കുറിച്ച്‌ ഇപ്പോള്‍ പറഞ്ഞത്. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല ഇപ്പോള്‍ എന്തുകൊണ്ട് പറയുന്നു എന്ന് ചോദ്യം വന്നപ്പോള്‍ അവർ പറഞ്ഞത് അന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല പറയാൻ പറ്റുമായിരുന്നില്ല ഇപ്പോള്‍ ഹേമ കമ്മിറ്റിയും റിപ്പോർട്ട് ഒക്കെ വന്നതിനു ശേഷം കുറച്ചു കൂടി അലർട്ട് ആയിട്ടുണ്ട് അതുകൊണ്ട് ഇനി വരുന്ന തലമുറയ്ക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ എന്ന് കരുതിയാണ്. അതുപോലെ ഞാനും പറയുന്നു വരും തലമുറയ്ക്ക് എങ്കിലും പ്രയോജനം ആകട്ടെ അതുകൊണ്ടാണ് ഞാനിത് തുറന്നുപറയുന്നത് ചതിക്കുഴിയില്‍ പെടാതെ എല്ലാവരും രക്ഷപ്പെടട്ടെ.”

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments