Sunday, January 26, 2025
spot_imgspot_img
HomeNewsKerala Newsആൽബിന് യാത്രയയപ്പ് നൽകാനൊരുങ്ങി കോളേജ്; വിദേശത്ത് നിന്ന് ബന്ധുക്കൾ എത്തിയതിന് ശേഷം സംസ്കാരം : കാറപകടത്തിൽ...

ആൽബിന് യാത്രയയപ്പ് നൽകാനൊരുങ്ങി കോളേജ്; വിദേശത്ത് നിന്ന് ബന്ധുക്കൾ എത്തിയതിന് ശേഷം സംസ്കാരം : കാറപകടത്തിൽ ചികിത്സയിലുള്ളവരുടെ നില തൃപ്തികരം

ആലപ്പുഴ: ആൽബിൻ ജോർജിന് വിട നൽകാനൊരുങ്ങി വണ്ടാനം മെഡിക്കൽ കോളേജ്. ഇതോടെ കളർകോട് അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം ആറായി.alappuzha car accident albin george public viewing at vandanam medical college

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ ആണ് ആൽബിന്റെ മരണം സ്ഥിരീകരിച്ചത്.

വിദേശത്തുനിന്ന് ബന്ധുക്കൾ എത്താനുള്ളതിനാൽ പൊതു ദർശനത്തിന് ശേഷം ആൽബിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പിന്നീടായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുക. ചികിത്സയിൽ കഴിയുന്ന മറ്റു നാലു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം വിദ്യാർത്ഥികൾക്ക് വാഹനം നൽകിയ വാഹന ഉടമ ഷാമിൽ ഖാനെ മോട്ടോർ വാഹനവകുപ്പ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വാഹനം റെന്റിനാണ് നൽകിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകാൻ നിർദേശം നൽകിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments