Wednesday, April 30, 2025
spot_imgspot_img
HomeNews'എസ്.എഫ്.ഐയാണ് ഈ അവസ്ഥയിലെത്തിച്ചത്, തീവ്രവാദിയാക്കാന്‍ ഭരണകൂടം ശ്രമിച്ചു,തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണ്'; അലന്‍ ഷുഹൈബിന്റെ കുറിപ്പ്

‘എസ്.എഫ്.ഐയാണ് ഈ അവസ്ഥയിലെത്തിച്ചത്, തീവ്രവാദിയാക്കാന്‍ ഭരണകൂടം ശ്രമിച്ചു,തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണ്’; അലന്‍ ഷുഹൈബിന്റെ കുറിപ്പ്

കൊച്ചി: അവശനിലയിൽ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൊച്ചിയിലെ ഫ്ലാറ്റിൽ  അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. 

അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിലവിൽ അലൻ.

‘സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന്’ അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് അലൻ വാട്സ്ആപ്പ് വഴി കുറിപ്പ് അയച്ചത്. തന്നെ തീവ്രവാദി ആക്കാൻ സിസ്റ്റം ശ്രമിക്കുന്നുവെന്നും വിമര്‍ശിക്കുന്നു. തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം, അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments