Tuesday, March 18, 2025
spot_imgspot_img
HomeNewsInternationalപേരിനൊപ്പം ബച്ചന്‍ ഇല്ല;വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ അന്താരാഷ്‌ട്ര വേദിയില്‍ 'ഐശ്വര്യ റായ്' മാത്രമായി നടി

പേരിനൊപ്പം ബച്ചന്‍ ഇല്ല;വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ അന്താരാഷ്‌ട്ര വേദിയില്‍ ‘ഐശ്വര്യ റായ്’ മാത്രമായി നടി

താരദമ്പതികളായ ഐശ്വര്യാ റായ് ബച്ചനും അഭിഷേക് ബച്ചനും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനിടെ ദുബായിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ഐശ്വര്യ റായ്‌ തന്റെ പേരില്‍ നിന്ന് ബച്ചന്‍ നീക്കിയതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. aiswarya rai removed bachchan from her name

ദുബായില്‍ സംഘടിപ്പിച്ച ഗ്ളോബല്‍ വിമണ്‍സ് ഫോറത്തിലാണ് താരം പങ്കെടുത്തത്. പരിപാടിയില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഐശ്വര്യ സംസാരിക്കുകയും ചെയ്തു.

ഐശ്വര്യ വേദിയിലേയ്ക്ക് നടന്നടുക്കുന്നതിനിടെ ‘ഐശ്വര്യ റായ്, അന്താരാഷ്ട്ര താരം’ എന്നാണ് പുറകിലെ സ്‌ക്രീനില്‍ തെളിഞ്ഞത്. സാധാരണയായി ഐശ്വര്യ റായ് ബച്ചന്‍ എന്ന പേരാണ് താരത്തിന്റേതായി ഉപയോഗിക്കുന്നത്. പേരില്‍ നിന്ന് അഭിഷേകിന്റെ കുടുംബപ്പേരായ ബച്ചന്‍ ഒഴിവാക്കിയതാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നത്. പരിപാടിയിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ബച്ചന്‍ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചടങ്ങിനിടെ ഐശ്വര്യയും മകളും ബച്ചന്‍ കുടുംബത്തില്‍ നിന്ന് അകലം പാലിച്ചിരുന്നതും വലിയ ചര്‍ച്ചയായിരുന്നു.

മകള്‍ ആരാധ്യയുടെ ജന്മദിനത്തില്‍ ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളില്‍ അഭിഷേക് ബച്ചന്‍ ഇല്ലാതിരുന്നതും ശ്രദ്ധനേടിയിരുന്നു. ഈ മാസം ആദ്യമായിരുന്നു ഐശ്വര്യയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ അഭിഷേകോ അമിതാഭ് ബച്ചനോ പതിവുപോലെ ആശംസ പോസ്റ്ററുകള്‍ പങ്കുവയ്ക്കാത്തതും അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments