Wednesday, April 30, 2025
spot_imgspot_img
HomeNewsIndiaഎയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ സര്‍വീസ് ആരംഭിച്ചു ; വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക്...

എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ സര്‍വീസ് ആരംഭിച്ചു ; വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

റാസല്‍ഖൈമ: എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് വിമാന സർവീസ് ആരംഭിച്ചു. മൂന്ന് സര്‍വീസുകളാണ് ആഴ്ചയിലുള്ളത്.

Air Arabia started new service from Ras Al Khaimah to Kozhikode

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് എയര്‍ അറേബ്യ സര്‍വീസ് നടത്തുക. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് 2.55ന് സർവീസ് ആരംഭിച്ച് രാത്രി 8.10ന് കോഴിക്കോടെത്തും. 8.50ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 11.25 ന് റാസല്‍ ഖൈമയിലെത്തും. ഞായറാഴ്ചകളില്‍ രാവിലെ 10.55ന് പുറപ്പെട്ടാൽ വിമാനം വൈകുന്നേരം 4.10ന് കോഴിക്കോട് ഇറങ്ങും പിന്നീട് 4.50നാണ് തിരിച്ച് മടങ്ങുന്നത് .

റാസല്‍ഖൈമ ഏവിയേഷന്‍ അതോറിറ്റി അധികൃതർ ചേർന്ന് കേക്ക് മുറിച്ചാണ് ആദ്യ വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്തത്. കോഴിക്കോട്ടേക്ക് ആരംഭിച്ച ആദ്യ വിമാനത്തിലെ യാത്രക്കാരെ പൂക്കള്‍ നല്‍കിയാണ് ജീവനക്കാര്‍ വരവേറ്റത്. വിമാന സര്‍വീസിന് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് എയര്‍ അറേബ്യ അധികൃതർ അറിയിച്ചു. അധികം വൈകാതെ തന്നെ ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ വക്താവ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments