പയ്യന്നൂർ-സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പെറ്റി കേസ് അടിച്ച അധികൃതർ കാർ യാത്രികന് നൽകിയ ദൃശ്യം വിവാദമായി. കാറിൽ യാത്ര ചെയ്ത യുവാവും യുവതിക്കുമൊപ്പം മൂന്നാമത്തെ ആൾ പ്രേതം എന്ന വിവാദമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ഇതിനിടെ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കെൽട്രോണിനോട് വിശദീകരണം തേടി. പയ്യന്നൂർ കേളോത്ത് സ്ഥാപിച്ചിരിക്കുന്ന എഐ കാമറയിൽ നിന്ന് സീറ്റ് ബെൽറ്റിടാത്തതിന് വീട്ടിലെത്തിയ ചലാനിലാണ് രസകരമായ സംഭവം കടന്നു കൂടിയത്.
മുൻസീറ്റിൽ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് സംശയിക്കുന്നത്. അല്ലെങ്കിൽ എഐ ക്യാമറ പകർത്തിയ, മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവുമൂലം ഇതിൽ പതിഞ്ഞതാകാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.
ചെറുവത്തൂർ കൈതക്കാട് തൂങ്ങിമരിച്ച യുവതിയുടെ ചിത്രമാണ് െ്രെഡവറുടെ പിന്നിലായി ഉണ്ടായിരുന്നതെന്ന് ചിലർ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ കഥകൾ പലവിധത്തിൽ പ്രചരിച്ചു. പിൻസീറ്റിൽ മക്കൾ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് സാക്ഷ്യപ്പെടുത്താൻ ബന്ധുവായ സ്ത്രീയുണ്ടാ യിരുന്നതാണ് െ്രെഡവറായ യുവാവിന്റെ മാനം കാത്തത്. ഈ സംഭവത്തോടെ ഇതുവഴി യാത്ര ചെയ്യുന്നവർ പലവിധ ആശങ്കകളിലാണ്.
സംഭവം വൈറലായതിനു പിന്നാലെ ചലാൻ കിട്ടിയ യുവാവ് പോലിസ് സ്റ്റേഷനിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിൽ മുമ്പിലിരിക്കുന്ന സ്ത്രീയുടെ നിഴലാണെന്ന് കണ്ടെത്തി. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന