ന്യൂഡല്‍ഹി: ഹമാസ്, ഹിസ്‌ബുള്ള നേതാക്കളുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റില്‍ സംഘർഷം രൂക്ഷം.സിറിയ, ലെബനൻ, ഇറാഖ്, യെമൻ എന്നിവരുടെ പിന്തുണ ഇറാനുണ്ട്.After Iran’s announcement that it will take revenge for the killing of the leaders, the tension in the Middle East is intensifying
കഴിഞ്ഞ ചൊവ്വാഴ്‌ച ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഹിസ്‌ബുള്ള കമാൻഡർ ഫുയാദ് ശുക്കർ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്‌മായില്‍ ഹനിയെ കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം ലെബനനില്‍ ഉണ്ടായ ആക്രമണത്തില്‍ ഹിസ്‌ബുള്ള കമാൻഡർ ഫൗദ് ഷുക്കൂർ കൊല്ലപ്പെട്ടിരുന്നു.
മിഡില്‍ ഈസ്റ്റ് സംഘർഷത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ജാഗ്രതയിലാണ്. മേഖലയില്‍ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും നിർദേശം നല്‍കി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നല്‍കിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം പുറപ്പെടുവിച്ചത്. ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകള്‍ ഓഗസ്റ്റ് എട്ടുവരെ എയർ ഇന്ത്യ നിർത്തിവച്ചു.