കോട്ടയം: മരണശേഷം തന്റെ ശരീരം കോട്ടയം മെഡിക്കല്‍ കോളേജിന് നല്‍കാമെന്ന സമ്മതപത്രം നല്‍കിയിരിക്കുകയാണ് കേരളത്തിലെ വിവാദപുരുഷനായ പാലാക്കാരന്‍ ഇടമറ്റത്തെ മ്ലാപ്പറമ്പില്‍ കുറുവച്ചന്‍ ചേട്ടന്‍. After his death, Kuruvachan Kuruvinakunnel gave his consent to donate his body to Kottayam Medical College
പൃഥ്വിരാജിന്റെ ‘കടുവ’ ചിത്രത്തിലെ ഹീറോയ്ക്ക് ആധാരമായ വ്യക്തിയായ കുറുവച്ചന്‍ ചേട്ടന്‍ ഒരു സമയം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. മരണശേഷം തന്റെ മൃതദേഹം സമൂഹത്തിന് ഉപയോഗപ്പെടണമെന്ന ലക്ഷ്യമാണ് തന്റെ പ്രവര്‍ത്തിയിലൂടെ ലക്ഷ്യമിടുന്നത്.
സീതാറാ യെച്ചൂരിയുടെ മൃതദേഹം കൈമാറിയത് എയിംസിനാണ്. എംഎം ലോറന്‍സിന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള നീക്കം വിവാദവുമായതിന് പിന്നാലെയാണ് ജോസ് കുരുവിനാക്കുന്നേലിന്റെ ശരീര ദാനം ചര്‍ച്ചയാവുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിന് അദ്ദേഹം ഒപ്പിട്ട് സമ്മത പത്രം നല്‍കുന്നത് വൈറലായതിനൊപ്പം അദ്ദേഹത്തിന്റെ ഓഡിയോയും പ്രചരിക്കുന്നു. സമൂഹ നന്മയ്ക്കായി താന്‍ ഇതു ചെയ്തുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
വളരെ മുമ്പേ ഒപ്പിട്ടു കൊടുത്തതാണെന്നും സീതാറാം യെച്ചൂരിയുടെ കാര്യമൊന്നും സ്വാധീനിക്കപ്പെട്ടു ചെയ്തതല്ലെന്നും പറയുന്നു. ജോസ് കുരുവിനാക്കുന്നേലിന്റെ സമ്മത പത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.
ബിജു പുളിക്കകണ്ടം പാല എഴുതിയ കുറിപ്പും ശ്രദ്ധേയമായി.
ബിജു പുളിക്കകണ്ടത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്..
“കുഴിച്ചിട്ടാൽ പുഴു തിന്നും …
കത്തിച്ചു കളഞ്ഞാലോ ചാരമാകും …
എന്നാൽ പിന്നെ ആർക്കെങ്കിലും ദൈവം തന്ന ഈ ശരീരം ഉപകാരമായെങ്കിൽ എന്നു കരുതി …”
ഒരു യഥാർത്ഥ പാലാക്കാൻ്റെ സ്വഭാവ വിശേഷതകൾ കൊണ്ട് സകല അർത്ഥത്തിലും മേഖലകളിലും കേരളത്തിൽ വിവാദപുരുഷനായ തൻ്റേടത്തിൻ്റെ പ്രതീകമായ , പാലാ ഇടമറ്റം കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നോടു ഇന്നലെ വിളിച്ചു പറഞ്ഞ വാക്കുകളാണിവ…
കുറുവച്ചൻ ചേട്ടൻ ഭാര്യ മറിയമ്മ ചേച്ചിയുടെയും മക്കളായ ഔസേപ്പച്ചൻ്റെയും റോസ്മേരിയുടെയും അനുവാദത്തോടെ മരണാനന്തരം ഭൗതിക ശരീരം കോട്ടയം മെഡിക്കൽ കോളജിന് കൈമാറുന്ന സമ്മതപത്രം, മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് ഇന്നലെ കൈമാറിയതിൻ്റെ ചിത്രമാണിത്.
ഞാനിത് എൻ്റെ fb യിൽ ഇടുവാൻ കാരണമുണ്ട്… ഞാനും 12 വർഷങ്ങൾക്ക് മുമ്പ് എൻ്റെയും സമ്മതപത്രം ഇപ്രകാരം എൻ്റെ ഭാര്യയുടെ അനുവാദത്തോടെ (അന്ന് എൻ്റെ രണ്ടു പെൺമക്കളും മൈനറായിരുന്നു) കോട്ടയം മെഡിക്കൽ കോളജിനു തന്നെ കൈമാറിയിന്നു. അവയവദാനത്തിൻ്റെ പ്രസക്തി ഇപ്പോൾ ഉള്ള കാലഘട്ടത്തിനു വളരെ മുമ്പേ തന്നെ…
എന്നെ സ്വന്തം കൂടപ്പിറപ്പായി കാണുന്ന, സ്നേഹിക്കുന്ന കുറുവച്ചൻ ചേട്ടനും മറിയമ്മ ചേച്ചിയ്ക്കും എല്ലാ നൻമകളും നേരുന്നു… പ്രാർത്ഥനകളോടെ …
_ ബിജു പുളിക്കകണ്ടം പാലാ