ഭോപാൽ: ഉജ്ജയിനിൽ നിന്നുളള ക്വീർ ആർട്ടിസ്റ്റിനെ സൈബറിടത്തിലെ വിദ്വേഷ കമന്റുകളെ തുടർന്ന് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മേക്കപ്പ് ആർട്ടിസ്റ്റായ പ്രാംഷു (16) ആണ് തന്റെ ഇൻസ്റ്റഗ്രാം റീൽസിന് താഴെ വന്ന വിദ്വേഷ കമന്റുകളെ തുടർന്ന് ജീവനൊടുക്കിയത്. After Hateful Comments Under Instagram Reels makeup artist suicided
ദീപാവലി ദിനത്തിൽ സാരിയുടുത്ത് ഒരു ഇൻസ്റ്റാഗ്രാം ട്രാൻസിഷൻ റീൽ പ്രാംഷു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് വിദ്വേഷ കമ്മന്റുകൾ നിറഞ്ഞ്. പ്രാംഷുവിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലെ കമന്റ് ബോക്സിൽ വന്ന 4000ലധികം സ്വവർഗ്ഗാനുരാഗ പരാമർശങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് നടി ത്രിനേത്ര ഹൽദാർ ഗുമ്മരാജു ആരോപിച്ചു. 16,500-ലധികം ഫോളോവേഴ്‌സുളള ‘ഗ്ലാമിറ്റുപ്വിത്ത്പ്രാൻഷു’ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ ഉടമയാണ് പ്രാംഷു.
‘മെയ്ഡ് ഇൻ ഹെവൻ’ എന്ന വെബ് സീരീസ് നടി ത്രിനേത്ര ഹൽദാർ ഗുമ്മരാജുവാണ് പതിനാറുകാരൻ ജീവനൊടുക്കിയതായി അറിയിച്ചത്. എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിൽ നിന്നുളളവർക്ക് സുരക്ഷിത ഇടം നൽകുന്നതിൽ മെറ്റ ഉടമസ്ഥതയിലുളള ഇൻസ്റ്റഗ്രാം പോലുളള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആവർത്തിച്ച് പരാജയപ്പെട്ടുവെന്നും നടി കുറ്റപ്പെടുത്തി.