Saturday, February 15, 2025
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് അഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയത്ത് അഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ , വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ ആണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പത്തു കിലോമീറ്റർ ചുറ്റളവിൽ നോഗ നിരീക്ഷണവും നടത്തും.

അസുഖം പന്നികളിൽ നിന്ന് മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരാറില്ല. അസുഖം പിടിപെട്ട പന്നികൾ കൂട്ടത്തോടെ ചത്തു പോകുകയാണ് പതിവ്. മറ്റു മരുന്നോ വാക്സിനുകളോ ഇതിന് ഫലപ്രദമല്ല.

എന്താണ് ആഫ്രിക്കൻ പന്നിപ്പനി?

പന്നികളെ ബാധിക്കുന്ന വളരെയധികം ഗൗരവമുള്ള വൈറല്‍ അണുബാധയാണ് ആഫ്രിക്കൻ പന്നിപ്പനി. 1900കളില്‍ ഈസ്റ്റ് ആഫ്രിക്കയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കുന്നത്. രോഗബാധയുണ്ടായാല്‍ പന്നികളില്‍ മരണനിരക്ക് കൂടുതലാകുന്ന- അത്രയും ഗൗരവമുള്ള രോഗം. ലക്ഷണങ്ങള്‍ കൊണ്ട് ഏറെക്കുറെ ഒരുപോലെ ആണെങ്കിലും പന്നിപ്പനിയും ആഫ്രിക്കൻ പന്നിപ്പനിയുമുണ്ടാക്കുന്നത് രണ്ട് തരം വൈറസുകളാണ്. രണ്ടും ഗൗരവമുള്ള രോഗം തന്നെ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments