ന്യൂയോർക്ക്: മുൻ കാമുകനടുക്കം രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി (43) അമേരിക്കയിൽ അറസ്റ്റിൽ.Actress’ Sister Allegedly Kills Ex-Boyfriend

ന്യൂയോർക്കിലെ ക്യൂൻസിൽ വച്ചായിരുന്നു സംഭവം.ആലിയയുടെ മുൻ കാമുകനായ എഡ്വേർഡ് ജേക്കബ് (35), സുഹൃത്തായ അനസ്താസിയ എറ്റിനെ (33) എന്നിവരാണ് മരിച്ചത്. നവംബർ രണ്ടാം തിയതി ആലിയ എഡ്വേർഡ് ജേക്കബ് താമസിക്കുന്ന കെട്ടിടത്തിലെ ഗാരേജിന് മുന്നിലെത്തുകയും ഗാരേജിന് തീവെക്കുകയുമായിരുന്നു.
ഇന്ന് നിങ്ങളെല്ലാം മരിക്കാൻ പോകുകയാണെന്ന് അലറിവിളിച്ചു കൊണ്ടായിരുന്നു ആലിയ കുറ്റകൃത്യം നടത്തിയത്.
അതേസമയം നേരത്തെ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവ് കൂടിയുമായ എഡ്വേർഡുമായി പ്രണയത്തിലായിരുന്നു ആലിയ. ഒരു വർഷം മുൻപ് കാമുകൻ ഈ ബന്ധത്തിൽ നിന്നും പിന്മാറിയതിനുശേഷം ആലിയ നിരന്തരമായി ഇയാളെ ശല്യം ചെയ്തിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.