Saturday, May 17, 2025
spot_imgspot_img
HomeCinemaനാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ : പടക്കം പൊട്ടിച്ചു,...

നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ : പടക്കം പൊട്ടിച്ചു, പേടിച്ചോടി ‘നാഗവല്ലി’! ശോഭനയുടെ വീഡിയോ വൈറൽ

മലയാളികൾക്ക് ശോഭന എന്നാൽ അതൊരു വികാരമാണ്. ശോഭന എന്ന പേരു കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി.actress shobana diwali celebration video goes viral on social media

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം.

ഇപ്പോഴിതാ തന്റെ ദീപാവലി ആഘോഷത്തിന്റെ ദൃശ്യങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കാൻ പാടുപെടുന്ന ശോഭനയുടെ വീഡിയോയാണിത്.

പടക്കം കൈയ്യിലെടുത്ത് റോഡിൽ വെയ്ക്കുന്ന താരത്തെ വീഡിയോയുടെ തുടക്കത്തിൽ കാണാം. പിന്നീട് പടക്കം കത്തിയ്ക്കുകയാണ്. മൂന്നാമത്തെ ശ്രമത്തിലാണ് പടക്കത്തിൽ തീ പിടിക്കുന്നത്. എന്നാൽ ആ പരിസരത്തെങ്ങും ശോഭനയുണ്ടായിരുന്നില്ല.

പടക്കത്തിന് തീപിടിച്ചതും ഓടിരക്ഷപെടുന്ന താരത്തെയാണ് കാണുന്നത്. തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തിൽ മിസ് ചെയ്യുന്നുവെന്നും ശോഭന വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു.

അതേസമയം നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്, പൂക്കുറ്റി പൊട്ടിക്കാൻ നേരം ഒരു ഓട്ടം ഉണ്ട്, സിവനേ ഇതേത് ജില്ല, നാഗവല്ലി ഓടിയ ഓട്ടം കണ്ടാ?? എന്നിങ്ങനെ നീളുന്നു കമന്റുകൾ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments