വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മിനിസ്ക്രീനിൽ ചുവടുറപ്പിച്ച നടിയാണ് സനായ ഇറാനി. ഇപ്പോഴിതാ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചപ്പോള്‍ തനിക്ക് ബോളിവുഡില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ് സനായ.actress sanaya irani reveals casting couch
ഒരു ബോളിവുഡ് സംവിധായകന്‍ കാണണം എന്നാവശ്യപ്പെട്ട് എന്നെ വിളിച്ചു. മ്യൂസിക് വീഡിയോക്ക് വേണ്ടി ആണെന്ന് പറഞ്ഞു സിനിമയ്ക്കായുള്ള ഓഡിഷന്‍ നടത്തി. തെറ്റിദ്ധാരണകള്‍ നീക്കാന്‍ സംവിധായകനെ വിളിച്ചപ്പോള്‍ ഒരു മീറ്റിംഗുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും പിന്നീട് വിളിക്കാനും ആവശ്യപ്പെട്ടു. അത് അനുസരിച്ച് വീണ്ടും വിളിച്ചപ്പോള്‍ സമയം എത്രയായി എന്നാണ് അയാൾ ചോദിച്ചത്.
വലിയ താരങ്ങളെ വെച്ചുള്ള വലിയ സിനിമ ആണ് താന്‍ എടുക്കുന്നതെന്ന രീതിയിൽ ആണ് അയാള്‍ സംസാരിച്ചത്. ബിക്കിനി ധരിച്ച് അഭിനയിക്കാന്‍ തയ്യാറാണോ എന്ന് എന്നോട് ചോദിച്ചു. എന്റെ കഥാപാത്രമെന്താണെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. എന്നാല്‍ വീണ്ടും ബിക്കിനി ധരിക്കാന്‍ തയ്യാറാണോ എന്ന ചോദ്യം അയാള്‍ ആവര്‍ത്തിച്ചു. പരുഷമായാണ് അന്ന് അയാള്‍ പെരുമാറിയത്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തെന്നിന്ത്യയില്‍ നിന്നുള്ള ഒരാള്‍ സിനിമയുടെ കാര്യം സംസാരിക്കാനായി കാണണമെന്ന് പറഞ്ഞു. സിനിമ ചെയ്യാന്‍ താത്പര്യമില്ലാതിരുന്ന സമയമായിരുന്നു. പക്ഷേ തുടര്‍ച്ചയായുള്ള വിളി കാരണം അയാളെ കാണാന്‍ പോയി. കുറച്ചു കൂടി ശരീരപുഷ്ടിയുള്ള ആളെയാണ് തനിക്ക് വേണ്ടത് എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അയാള്‍ സ്വീകരിച്ച നിലപാട്.
ഈ ഫീല്‍ഡിലെ ആളുകള്‍ പെണ്‍കുട്ടികളെ കാണുന്നത് അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്ന് നോക്കാനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാണ് സനായ പറയുന്നത്.