തെന്നിന്ത്യയിലെ പ്രിയ നായികയായിരുന്ന മോഹിനി. മലയാളത്തിലെ മുൻനിര നായകന്മാർക്ക് ഒപ്പം എല്ലാം താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് .
Actress Mohini along with her family reached Bharanganam and visited the grave of Saint Alphonsamma
മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങി വൻതാരങ്ങളുടെ നായികയായി താരം സിനിമയിൽ തിളങ്ങി. സിനിമയിൽ സജീവമായിരുന്ന കാലത്തായിരുന്നു അമേരിക്കയിലെ വ്യവസായി ഭരത് പോൾ കൃഷ്ണസ്വാമിയുമായുള്ള വിവാഹം. 2011 ൽ ‘കലക്‌ടർ’ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
ഇപ്പോൾ താരം കുടുംബത്തോടൊപ്പം ഭരണങ്ങാനത്തെത്തി വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച വാർത്തയാണ് വിരൽ ആയികൊണ്ടിരിക്കുന്നത്.
വിവാഹം ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു. പിന്നീട് സിനിമയിൽനിന്ന് ഇടവേളയെടുത്തു. മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിയായ മോഹിനിയുടെ യഥാർഥ പേര് . മോഹിനി എന്നത് സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച പേരാണ് .താരം വിവാഹ ശേഷം ക്രിസ്തുമതം സ്വീകരിച്ചു എന്നും വാർത്തയായിരുന്നു. തുടർന്ന് ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്നു പേരും മാറ്റി. അനിരുദ്ധ് മെക്കിൾ ഭരത്, അദ്വൈത് ഗബ്രിയേൽ ഭരത് എന്നിവരാണ് മക്കൾ.