മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. സിനിമാ, സീരിയല്‍, രംഗത്ത് മാത്രമല്ല, ടെലിവിഷന്‍ ഷോകളിലും മഞ്ജു നിറസാന്നിദ്ധ്യമാണ്. actress manju about death
കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും മഞ്ജു എത്താറുണ്ട്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത് .
സിനിമയെക്കുറിച്ചും അഭിനയിച്ച ജീവിതത്തെക്കുറിച്ചുമൊക്കെ പറയവേ താന്‍ ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തി. ട്രെയിനിനു മുന്നില്‍ ചാടി മരിക്കാനാണ് അന്ന് ശ്രമിച്ചതെങ്കിലും തന്നെ രക്ഷപ്പെടുത്തിയത് അമ്മയായിരുന്നുവെന്നാണ് അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞത്.
നടിയുടെ വാക്കുകൾ
ഞാന്‍ ‘ഇടയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചത് അമ്മയാണ്. ഒരു അമ്മയ്ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്ന് ഞാനൊരു അമ്മയായതിന് ശേഷമാണ് മനസ്സിലാക്കുന്നത്. എന്റെ മകള്‍ക്ക് ഒരു വിഷമം വന്നാല്‍ അവളുടെ മുഖമൊന്നു മാറിയാല്‍, മൂഡ് മറിയാലൊക്കെ എനിക്ക് പെട്ടെന്ന് മനസ്സിലാവും. അമ്മയ്ക്ക് അതെങ്ങനെ മനസ്സിലായി അമ്മേ… എന്നാണ് പലപ്പോഴും അവള്‍ തിരികെ ചോദിക്കുക. മകളുമായി ഫോണ്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ശ്വാസം വിടുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ട് എന്ന് മനസ്സിലാവും. അതൊരു അമ്മയ്ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് തന്റെ അമ്മയുമെന്ന് മഞ്ജു പറയുന്നു.
ഞാൻ ഒരിക്കല്‍ ഒരു ട്രെയിന്‍ ക്രോസ് ചെയ്യുന്ന സമയത്ത് ആയിരുന്നു എനിക്ക് അങ്ങനെ ആത്മഹത്യ ചെയ്യാനുള്ള ചിന്ത വന്നത്. അന്ന് നമ്മുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. അമ്മ എന്നെ രക്ഷിച്ചു. പക്ഷേ ഞാന്‍ വീണ്ടും ചെയ്യുമോ എന്നൊരു സംശയം അന്ന് അമ്മയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ അമ്മ എന്നെയും കൂട്ടി ട്രെയിന്‍ നിര്‍ത്തിയിട്ടതിന്റെ മുന്നില്‍ പോയി നിന്നു. എന്നിട്ട് നമുക്കൊരുമിച്ചു പോകാമെന്നു പറഞ്ഞു.