കെജിഎഫ് സിനിമകളിലൂടെ ശ്രദ്ധേയയായ പ്രശസ്ത നടി മാളവിക അവിനാഷിന്റെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ച് നിരവധി പേര്‍ക്ക് മോശം സന്ദേശങ്ങളയച്ച് അജ്ഞാതന്‍. മാളവികയുടെ ആധാർ കാർഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് സിം എടുത്ത് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ താരം മുംബൈ പൊലീസിനു പരാതി നല്‍കി.
മാളവിക തന്നെയാണ് തന്റെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ട വിവരം ദേശീയ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ട്രായിയില്‍ നിന്ന് മാളവികയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്. .
തൻ്റെ വ്യാജ നമ്പരിൽനിന്ന് നിരവധി പേർക്ക് മോശം സന്ദേശങ്ങള്‍ ലഭിച്ചു ഇതേത്തുടർന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് നടിക്ക് മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. ആധാര്‍ കാര്‍ഡ‍് ഉപയോഗിച്ചു എടുത്ത മുഴുവൻ മൊബൈല്‍ നമ്ബറും റദ്ദാക്കുമെന്ന് അതോറിറ്റി അറിയിച്ചു. തുടര്‍ന്ന് നടി അധികൃതരെ ബന്ധപ്പെടുകയായിരുന്നു
സൂപ്പര്‍ഹിറ്റായി മാറിയ കെജിഎഫ് ഉള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ്.അജ്ഞാതൻ നടിയുടെ വിവരങ്ങൾ ദുരുപയോഗിച്ചതാണെന്നും തന്റെ നമ്ബര്‍ റദ്ദാക്കരുതെന്നും മാളവിക ട്രായ് അധികൃതരോട് ആവശ്യപ്പെട്ടു. ഇവരുടെ നിര്‍ദേശപ്രകാരം മുംബൈ പൊലീസിനെ സമീപിക്കാൻ ട്രായ് അധികൃതർ ആവശ്യപ്പെടുകയും എന്നാല്‍ നേരിട്ട് മുംബൈയില്‍ എത്താൻ അസൗകര്യം ഉള്ളതിനാൽ സ്കൈപ്പില്‍ ബന്ധപ്പെടാൻ പറഞ്ഞു.
താരത്തെ സ്കൈപിൽ കണ്ടപ്പോള്‍ കെജിഎഫില്‍ അഭിനയിച്ച നടിയാണെന്ന് ഉദ്യോഗസ്തനു മനസ്സിലാവുകയും മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തി എന്നും നടി പറഞ്ഞു. ആധാര്‍ ഒരു ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും മാളവിക അവിനാഷ് പറഞ്ഞു