നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നടി കനക. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദറിലൂടെയാണ് കനക മലയാളത്തില്‍ എത്തിയത്. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മാളു എന്ന കഥാപാത്രം നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. actress kutti palmini on kanaka
മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടന്നാണ് വെള്ളിവെളിച്ചത്തില്‍ നിന്നും മറഞ്ഞത്.

അമ്മയുടെ നിഴലിൽ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തിൽ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകർത്തു. ദേവികയും ഭർത്താവ് ദേവദാസും വർഷങ്ങൾക്ക് മുമ്പേ അകന്നതാണ്.
ഇപ്പോളിതാ കനകയുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് പറയുകയാണ് നടി കുട്ടി പത്മിനി. കനകയ്ക്കൊപ്പമുള്ള ഫോട്ടോയും ഇവര്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചു. കനക ഇപ്പോള്‍ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും തന്നോട് നല്ല രീതിയില്‍ സംസാരിച്ചെന്നും കുട്ടി പത്മിനി പറയുന്നു. കനകയുടെ അമ്മ അന്തരിച്ച നടി ദേവികയുമായി കുട്ടി പത്മിനിക്ക് പരിചയമുണ്ട്.
ഈ പരിചയം വെച്ചാണ് കനകയെ കാണാൻ കുട്ടി പത്മിനി വീട്ടില്‍ പോയത്. കനകയെ കണ്ട് ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കുട്ടി പത്മിനിയോട് ഏറെ നാളുകളായി ഇവരുടെ യൂട്യൂബ് സബ് സ്ക്രെെബേഴ്സ് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം പരിഗണിച്ചാണ് കുട്ടി പത്മിനി കനകയുടെ അടുത്തെത്തിയത്. നടിയെ കണ്ടെത്തിയതിനെക്കുറിച്ച് കുട്ടി പത്മിനി സംസാരിക്കുന്നുണ്ട്.

വീട് ഉള്ളിലും പുറമെയും പൂട്ടിയിട്ടുണ്ട്. ഉള്ളിൽ വെളിച്ചമുണ്ട്. അയൽപ്പക്കത്തുള്ള ആരോട് ചോദിച്ചാലും അവർ എപ്പോൾ വരുമെന്നും പോകുമെന്നും അറിയില്ലെന്നാണ് പറഞ്ഞത്. വിഷമിച്ചിരിക്കവെ ഒരു ഓട്ടോ വന്നു. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി നോക്കിയപ്പോൾ കനകയാണ്. ഓടിപ്പോയി സംസാരിച്ചു.
നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ ആന്റിയല്ല അക്കയാണ്, എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോ എന്ന് കനക. എങ്ങനെ നിങ്ങളെ മറക്കുമെന്ന് ചോദിച്ച് അവൾ റോഡിൽ വെച്ച് തന്നെ സംസാരിച്ച് തുടങ്ങി. പുറത്ത് ഏതെങ്കിലും കോഫി ഷോപ്പിൽ പോയാലോ എന്ന് പറഞ്ഞ് ഞങ്ങൾ എന്റെ കാറിൽ കയറി. വണ്ടി റിപ്പയറിലാണ്. അതുകൊണ്ടാണ് ഓട്ടോയിൽ പോയതെന്ന് പറഞ്ഞു.

വീട്ടിനുള്ളിൽ കനകയുടെ കാറുണ്ട്. പഴയ കാർ കൊടുത്ത് പുതിയ കാർ വാങ്ങണമെന്ന് ഞാനും പറഞ്ഞു. അടുത്തുള്ള ഒരു കോഫി ഷോപ്പിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു. അവൾക്ക് ഇഷ്ടമുള്ള കേക്കെല്ലാം വാങ്ങി. അവൾ പേ ചെയ്യാം എന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. ഈ പഴയ വീടെല്ലാം കൊടുത്ത് നല്ല പെന്റ്ഹൗസ് വാങ്ങി റാണിയെ പോലെ കഴിയണം എന്ന് ഞാൻ പറഞ്ഞു. അക്ക, ഇപ്പോൾ അച്ഛനുമായി സമരസത്തിലായി, ഇനി കോടതി പ്രശ്നങ്ങളൊന്നുമില്ലെന്ന് കനക മറുപടി നൽകി.
അത് കേട്ടപ്പോൾ തനിക്ക് വളരെ സന്തോഷമായെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കനക വളരെ സന്തോഷത്തിലാണ്. പക്ഷെ ഒരുപാട് പേര്‍ അവരെ കബളിപ്പിച്ചതിനാല്‍ ആരോടെങ്കിലും അടുത്തിടപഴകാൻ അവര്‍ ഭയപ്പെടുന്നു. അമ്മ പൊത്തിവെച്ച് വളര്‍ത്തിയതാണ്. സിനിമ വിട്ട ശേഷം കോടതി കേസുകളില്‍ ജീവിതം പോയി. ആരെയും വിശ്വസിക്കാൻ പറ്റില്ല അക്ക, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ അവര്‍ കബളിപ്പിക്കും.
അതിനാല്‍ ആരും വേണ്ടെന്ന് തീരുമാനിച്ചതാണെന്ന് കനക പറഞ്ഞെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. കെപിടിവി എന്ന തന്റെ യൂട്യൂബ് ചാനലിലാണ് കനക ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.