മുൻ ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടനുമായ പരീക്കുട്ടി എന്ന ഫരീദുദ്ദീനേയും കൂട്ടാളിയേയും എക്‌സൈസ് പിടിയില്‍. എം ഡി എം എ, കഞ്ചാവ് എന്നീ മയക്കുമരുന്നുകളുമായാണ് പരീക്കുട്ടിയും സുഹൃത്തും പിടിയിലായത്.Actor Pareekutty Arrested
ഇവരില്‍നിന്ന് 10.5 ഗ്രാം എം.ഡി.എം.എ.യും ഒന്‍പത് ഗ്രാം കഞ്ചാവും കണ്ടെത്തിയിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് പുള്ളിക്കാനം എസ് വളവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഇവരുടെ വാഹനത്തില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
ഇരുവരും സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട് എന്ന് എക്‌സൈസ് സംഘം അറിയിച്ചു. അതേസമയം കാറിനുള്ളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നുവെന്നും അതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ പ്രതികളെ അറസ്റ്റ് ചെയ്തതെന്നുമാണ് വിവരം
‘പരീക്കുട്ടി പെരുമ്ബാവൂര്‍’ എന്ന പേരിലാണ് നടനും ഗായകനുമായ പരീക്കുട്ടി സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ടിക് ടോകില്‍ പാട്ടുകള്‍ പാടിയാണ് പരീക്കുട്ടി ശ്രദ്ധനേടിയത്. പിന്നീട് ഒമര്‍ലുലുവിന്റെ ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമ ഹിറ്റായതോടെ പരീക്കുട്ടി മുത്തലിബ് എന്ന കഥാപാത്രവും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടി. ഒമര്‍ലുലുവിന്റെ തന്നെ മറ്റൊരു ചിത്രമായ ‘അഡാര്‍ ലൗ’വിലും പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ‘