തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടർന്ന് തെരുവിൽ മണ്‍ചട്ടിയുമായി ഭിക്ഷ യാചിക്കുന്ന അടിമാലി സ്വദേശികളായ മറിയക്കുട്ടിക്കും (87) അന്ന ഔസേപ്പിനും (80) ധനസഹായവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍.
Actor Krishnakumar donates Rs 25000 to an elderly woman begging on the street.
25,000 രൂപ വീതമാണ് നല്‍കിയത്. ഇത് ഇരുവര്‍ക്കും ഒരുവര്ഷത്തേയ്ക്കുള്ള തുകയാണ്. കൃഷ്ണ കുമാറിന്റെ മക്കളുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷന്റെ പേരിലാണ് സഹായം നല്‍കിയത്.തനിക്ക് നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സഹായമാണ് നല്‍കിത്. ചെറിയ തുടക്കമാണിത്. 87ാം വയസില്‍ ഒരു വയോധിക ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല. ഇനിയും അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതിഷേധിച്ച വയോധികയ്ക്ക് നാല് മക്കളാണ്. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ ഇരുവരും അടിമാലി ടൗണില്‍ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചിരുന്നു. മറിയക്കുട്ടിക്കു 2 വീടുകളും ഒന്നരയേക്കര്‍ ഭൂമിയുമുണ്ടെന്നും 4 പെണ്‍മക്കളില്‍ ഒരാള്‍ വിദേശത്താണ് എന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ
ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി തെളിയിച്ചു. പിന്നാലെ വ്യാജവാര്‍ത്ത നല്‍കിയതിന് ഹൈക്കോടതിയില്‍ പോകുമെന്നും മറിയക്കുട്ടി അറിയിച്ചിരുന്നു.