തെന്നിന്ത്യൻ നടിയും പഴയകാല നടി രാധയുടെ മകളുമായ കാർത്തിക നായർ വിവാഹിതയായി. രോഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ.actress karthika nair got married today
സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയും കുടുംബസമേതം പങ്കെടുത്തിരുന്നു. രാഷ്ട്രീയ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. രാധയുടെ മൂത്ത സഹോദരി അംബിക, താരങ്ങളായ സുഹാസിനി മണിരത്നം, രേവതി, രാധിക എന്നിവര്‍ പങ്കെടുത്ത ചിത്രങ്ങള്‍ രാധ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ടു.
ഒക്ടോബറില്‍ ആണ് കാര്‍ത്തിക വിവാഹിതയാകാന്‍ പോകുന്ന വിവരം അറിയിച്ചത്. കയ്യില്‍ മോതിരവുമായുള്ള ഫോട്ടോ സഹിതം ആയിരുന്നു ഇക്കാര്യം താരം അറിയിച്ചത്. 2015ലാണ് കാര്‍ത്തിക നായര്‍ അവസാനമായി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്. അതിനു ശേഷം സിനിമാ ജീവിതത്തിലെ സജീവമായില്ല.