Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsമദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍ : വൈദ്യ പരിശോധനക്ക് തയ്യാറാകാതെ നടൻ

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍ : വൈദ്യ പരിശോധനക്ക് തയ്യാറാകാതെ നടൻ

തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗതയിൽ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്ബലത്തുവെച്ച്‌ അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിക്കാണ് അപകടം.

ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു.

അമിത വേഗതയില്‍ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. കവടിയാറില്‍ നിന്ന് വെള്ളയമ്ബലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ച്‌ വന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ബൈജു മദ്യലഹരിയില്‍ ആയിരുന്നു. അപടത്തില്‍ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മ്യൂസിയം പൊലീസ് സംഭവ സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ത സാമ്ബിളുകള്‍ എടുത്ത് പരിശോധിക്കാന്‍ ബൈജു തയാറായില്ല. ഡോക്ടറടെ പരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയയതായും പൊലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments